പാൽ ചായക്കൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം

രാവിലെ എഴുന്നേറ്റാല്‍ ഒരു ഗ്ലാസ് ചായ കുടിക്കാറുള്ളവരാണ് നമ്മളില്‍ കൂടുതൽ പേരും. എന്നാല്‍ പാല്‍ ചായയ്‌ക്കൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല. അത്തരത്തില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

Also read:‘ഡയറ്റ് ഫോളോ ചെയ്തതല്ല ഞാൻ തടി കുറച്ചത്, നജീബിനും ഇതുപോലെ വിശപ്പ് തോന്നിക്കാണില്ലേ? എന്ന് ചിന്തിച്ചു’: പൃഥ്വിരാജ് പറയുന്നു

കേക്കും പേസ്ട്രികളും ഡോനട്ടുകളും ചായക്കൊപ്പം കഴിക്കാൻ പാടില്ല. ഇവ അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര എന്നിവ അടങ്ങിയതാണ്. അതിനാല്‍ ഇവ രാവിലെ ചായയുടെ കൂടെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും അതുമൂലം അമിത ക്ഷീണത്തിന് കാരണമാവുകയും ചെയ്യും.

എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. രാവിലെ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക. പ്രോസസ്ഡ് ഭക്ഷണങ്ങള്‍ പൊതുവേ ആരോഗ്യത്തിന് നല്ലതല്ല.

ചായയ്‌ക്കൊപ്പം ഉപ്പ് അടങ്ങിയ ചിപ്‌സ് പോലെയുള്ള ഭക്ഷണങ്ങളോ നട്‌സോ കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഇതുമൂലം വയര്‍ വീര്‍ത്തിരിക്കാന്‍ കാരണമാകും.

Also read:മോഹൻലാലിനൊപ്പം പുതിയ ചിത്രവുമായി ട്രെൻഡ്സെറ്റർ സംവിധായകൻ

സിട്രസ് പഴങ്ങളും ചായയ്‌ക്കൊപ്പം കഴിക്കുന്നത് അനാരോഗ്യകരമാണ്. സിട്രസ് പഴങ്ങള്‍ അസിഡിക് ആണ്. അതിനാല്‍ ചായയ്‌ക്കൊപ്പം നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ വയറ്റിലെത്തുന്നത് ചിലരില്‍ വയറിളക്കം, ഛര്‍ദ്ദി, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.

ചായയ്‌ക്കൊപ്പം എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക. ദഹന പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, കൊളസ്‌ട്രോള്‍ കൂടാനും ഇവ കാരണമാകും.

ഹെവി റെഡ് മീറ്റും ചായയുടെ കൂടെ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News