ദുരിതബാധിതർക്ക് പുഴുവരിച്ച അരി; മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രതിഷേധവുമായി DYFI പ്രവർത്തകർ

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷണകിറ്റ് നൽകിയതായി പരാതി. യു ഡി എഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. സംഭവത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഷേധിച്ചു.

Also read:ഹേമ കമ്മിറ്റി റിപ്പോർട്ട് ; നിയമ നിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കാന്‍ അമികസ് ക്യൂറിയെ നിയോഗിച്ചു

പ്രവർത്തകർ ദുരന്തബാധിതർക്ക് വിതരണം ചെയ്ത അരി ഓഫിസിന്റെ ഉള്ളിൽ നിലത്തിട്ട് പ്രതിഷേധിച്ചു. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ദുരന്തബാധിതർക്ക് ഭക്ഷ്യ കിറ്റിൽ ലഭിച്ചത്.

അതേസമയം, ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ വിതരണം ചെയ്തതിൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. മേപ്പാടി ഗ്രാമപഞ്ചായത്തിനെതിരെ ഗുരുതര നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.

Wayanad, Chooralmala, Mundakkai, Landslide, DYFI, UDF, Meppadi Panchayat, Kerala News, Wayanand News, Chooralmala landslide, Mundakkai Landslide, D Y F I Protest

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration