വീണ്ടും ഭക്ഷ്യക്കിറ്റ്; ബിജെപി പ്രവർത്തകരെ പൊലീസ് പിടികൂടി

കൽപ്പറ്റയിൽ വീണ്ടും ഭക്ഷ്യക്കിറ്റുകൾ പിടികൂടി. കൽപ്പറ്റ തെക്കുംതറയിലെ ബിജെപി പ്രവർത്തകനായ ശശി വികെയുടെ വീട്ടിൽ നിന്നാണ്‌ കിറ്റുകൾ പിടികൂടിയത്‌. നൂറിലധികം പാക്കറ്റ് പല വ്യഞ്ജന സാധനങ്ങളുടെ കിറ്റുകൾ കൽപ്പറ്റ പൊലീസ് പിടിച്ചെടുത്തു. ആദിവാസി കോളനികൾ വിതരണം ചെയ്യുന്നതിനായി ബിജെപി പ്രവർത്തകർ ശേഖരിച്ച കിറ്റുകളാണ്‌ പിടികൂടിയത്‌. ബിജെപി പ്രവർത്തകർ പണവും കിറ്റും തന്നുവെന്ന് മടക്കിമല ആദിവാസി കോളനിയിലെ വോട്ടർ വെളിപ്പെടുത്തി.

Also Read: ഇടതുമുന്നണിയുമായി സഹകരിക്കുന്ന സമസ്തയിലെ നേതാക്കൾക്കും പ്രവർത്തകർക്കും മുസ്ലിം ലീഗിൻ്റെ ഭീഷണി; ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് പി വി അൻവർ

അതേസമയം, ബത്തേരിയിൽ ബിജെപി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ നടപടിയെന്ന് വയനാട് ജില്ലാ കളക്ടർ ആർ രേണുരാജ് പറഞ്ഞു. ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജില്ലാ വരണാധികാരികൂടിയായ കളക്ടർ അറിയിച്ചു. അതേസമയം വയനാട് മാനന്തവാടി കെല്ലൂർ അഞ്ചാംമൈലിൽ ആവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ തയ്യാറാക്കിയതായി ആരോപണമുണ്ട്.

Also Read: വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂര്‍ണം; മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News