വിറ്റാമിന്‍ ഡി നിങ്ങളുടെ ശരീരത്തില്‍ കുറവാണോ; കഴിക്കേണ്ടത് എന്തെല്ലാം

പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലെങ്കിലും വിട്ടുമാറാത്ത ശരീരവേദനയും തളര്‍ച്ചയും പലര്‍ക്കും തോന്നാറുണ്ടാകാം. ഉണ്ടെങ്കില്‍ നിസാരമായി തള്ളിക്കളയരുത്. വിറ്റാമിന്‍ ഡി ശരീരത്തില്‍ കുറഞ്ഞതിന്റെ ലക്ഷണമാണിത്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്.

ALSO READ‘ശുദ്ധമായ സ്നേഹം’; വിടവാങ്ങിയത് നാല് തലമുറകളുടെ കലാകാരി

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും വിറ്റാമിന്‍ ഡിക്ക് പങ്കുണ്ട്. എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയും വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണമാണ്. സൂര്യപ്രകാശത്തിലൂടെയും വിറ്റാമിന്‍ ഡി ശരീരത്തിന് ലഭിക്കും. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

ALSO READ‘വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍, അതും അപ്രതീക്ഷിതമായി’; സന്തോഷം പങ്കുവെച്ച് വരദ
വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ ഡി ധാരാളമായുണ്ട്.അതുകൊണ്ട് തന്നെ മുട്ട കഴിക്കുന്നത് ഈ പ്രശ്നത്തിന് പരിഹാരമാണ്. കൂടാതെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.കൂടാതെ വിറ്റാമിന്‍ ഡിയുടെ ഉറവിടമാണ് സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷും. അതിനാല്‍ ഇവ കഴിക്കുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ ഗുണം ചെയ്യും.
ബദാം പാല്‍, സോയാ മില്‍ക്ക്, ഓട്സ് മില്‍ക്ക് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തായില്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്‍. അതിനാല്‍ കൂണും തണുപ്പുകാലത്ത് ധാരാളമായി കഴിക്കുന്നത് നല്ലതാണ്.ഓറഞ്ച് കഴിക്കുന്നതും നല്ലതാണ്. ഇതില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് ഗുണകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News