തണുപ്പുകാലമാകുന്നതോടെ ചര്‍മപ്രശ്നങ്ങളും കൂടുന്നത് പതിവാണ്. ചര്‍മം വരണ്ടതാകുന്നു എന്നതാണ് ഭൂരിഭാഗം പേരും നേരിടുന്ന വെല്ലുവിളി. ചര്‍മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നത് ചര്‍മത്തിന്റെ ആരോഗ്യം നഷ്ടപ്പെടുന്നതിന് കാരണമാകും. എന്നാല്‍ ഭക്ഷണക്രമത്തിലുള്ള ചെറിയൊരു മാറ്റത്തിലൂടെ ഇതിന് പരിഹാരം കാണുവാന്‍ സാധിക്കും. ചര്‍മത്തിന്റെ ആരോഗ്യത്തിനായി മഞ്ഞുകാലത്ത് കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
ALSO READആരോഗ്യമേഖലയിൽ മികവുറ്റ നേട്ടം കൈവരിക്കാൻ ആലപ്പുഴയ്ക്കായി; മുഖ്യമന്ത്രി
ചര്‍മസംരംക്ഷണത്തിന് കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് അവക്കാഡോ. ഇതില്‍ ആന്റി ഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.ചര്‍മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്താനും ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 9 ഫാറ്റി ആസിഡ് ഗുണം ചെയ്യും.
ALSO READപാലക്കാട് നാല് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പിതൃസഹോദരന്റെ ഭാര്യ അറസ്റ്റിൽ
ചിയ വിത്തുകള്‍ കഴിക്കുന്നത് മഞ്ഞുകാലത്ത് ശരീരത്തിനും അതുപോലെ തന്നെ ചര്‍മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ ജലാംശം മെച്ചപ്പെടുത്താനും ആരോഗ്യകരമായ തിളക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഇതില്‍ ആന്റിഓക്‌സിഡന്റുകളും ഫ്ളവനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ജലാംശം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.വെളിച്ചെണ്ണ ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തത് വളരെയേറെ ഗുണം ചെയ്യും.
ALSO READഭക്ഷണം സമയത്ത് കഴിക്കാത്തവരാണോ നിങ്ങള്‍ ? എങ്കില്‍ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കും
വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. ഓറഞ്ച്, ഗ്രേപ്പ്ഫ്രൂട്ട് ,നാരങ്ങ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് കൊളാജന്‍ ഉത്പാദനത്തിനും ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും വലിയരീതിയില്‍ സഹായകരമാകും. ഗ്രീന്‍ ടീ കുടിക്കുന്നത് ചര്‍മത്തിലെ ജലാംശം കൂട്ടുവാന്‍ സഹായിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here