മലപ്പുറത്ത് വിവാഹ സല്‍ക്കാരത്തിനിടെ എൺപതോളം പേർക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം മാറഞ്ചേരിയിൽ വിവാഹ സൽക്കാരത്തില്‍ വിളമ്പിയ ഭക്ഷണം കഴിച്ച് എൺപതോളം പേർക്കു ഭക്ഷ്യ വിഷബാധ. ബുധനാ‍ഴ്ചയാണ് മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം സ്വദേശികളായ 80 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്. തുറുവാണം ദ്വീപിലെ വധുവിന്റെ വീട്ടിൽനിന്ന് എടപ്പാൾ കാലടിയിലെ വരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവർക്കാണ് ബുദ്ധിമുട്ടുണ്ടായത്.

ഛർദിയും വയറളിക്കവുമുള്ളവര്‍ പൊന്നാനി താലൂക്ക് ആശുപത്രി, മാറഞ്ചേരി, എടപ്പാൾ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിൽ ചികിൽസയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News