ആര്‍ടിഒയ്ക്കും മകനും ദേഹാസ്വാസ്ഥ്യം; ഹോട്ടല്‍ അടപ്പിച്ചു

ആര്‍ടിഒയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റതിന് പിന്നാലെ കാക്കനാട് ഹോട്ടല്‍ ആര്യാസ് അടപ്പിച്ചു. തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗമാണ് ഹോട്ടല്‍ അടപ്പിച്ചത്. ഹോട്ടലിന് 50,000 രൂപ പിഴയുമിട്ടിട്ടുണ്ട്.വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്തിയ എറണാകുളം കാക്കനാട് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ആര്യാസാണ് തൃക്കാക്കര നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ അടപ്പിച്ചത്.

ALSO READ:  ‘നിരാശയും രോഷവും തോന്നുന്നു’, തൃഷയെ അപമാനിച്ച മൻസൂർ അലി ഖാനെതിരെ ലോകേഷ് കനകരാജ്

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതോടെയാണ് തനിക്കും മകനും ഭക്ഷ്യവിഷബാധ ഏറ്റതെന്ന് എറണാകുളം ആര്‍ടിഒ തൃക്കാക്കര നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് ഹോട്ടലില്‍ പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലിന്റെ അടുക്കള പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കിയ ആരോഗ്യ സംഘം ഹോട്ടലിന് 50000 രൂപ പിഴയിട്ടു. ഹോട്ടല്‍ ശുചീകരിക്കാന്‍ മൂന്നു ദിവസത്തെ സമയം നല്‍കിയതായും ആരോഗ്യവിഭാഗം സൂപ്പര്‍വൈസര്‍ സഹദേവന്‍ പറഞ്ഞു.

ALSO READ: ‘ഇന്നലെ ലഭിച്ചത് 1908 പരാതികൾ, പ്രതിഫലിക്കപ്പെടുന്നത് സർക്കാരിനോടുള്ള സ്വീകാര്യത’; മുഖ്യമന്ത്രി

ഭക്ഷ്യവിഷബാധയേറ്റവര്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നഗരസഭാ പരിധിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തമായി തുടരുമെന്നും തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News