ഹൈദരാബാദില്‍ വഴിയോര കടയില്‍ നിന്ന് മോമോസ് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു

ഹൈദരാബാദില്‍ മോമോസ് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും 25 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വഴിയോരത്തുള്ള ഒരു മോമോസ് സ്റ്റാളില്‍ നിന്ന് വെള്ളിയാഴ്ച കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.

ഗുരുതരമായി ഭക്ഷ്യവിഷബാധയേറ്റ രേഷ്മ ബീഗത്തിനെ നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് എംഡി രാജിക് (19), എംഡി അര്‍മാന്‍ (35) എന്നിവരാണ് പിടിയിലായത്. മോമോസ് സ്റ്റാള്‍ പ്രവര്‍ത്തിച്ചിരുന്നത് മതിയായ ലൈസന്‍സും ശുചിത്വവുമില്ലാതെയാണെന്ന് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ കണ്ടെത്തി.

ALSO READ:പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2025; കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News