തൃശൂർ പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. ഛർദ്ദിയും വയറിളക്കവും മറ്റ് അസ്വസ്ഥതകളുമായി 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also read:കെഎസ്‌യു ക്യാമ്പിലെ മദ്യപാന സംഘർഷം; ആരോപണം നിഷേധിച്ച് അലോഷ്യസ് സേവിയർ
ഇന്നലെ രാത്രി എട്ടരയോടെ പെരിഞ്ഞനം സെൻ്ററിന് വടക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന സെയിൻ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ചവരാണ് ആശുപത്രിയിൽ ഉള്ളത്. കുഴിമന്തി പാർസലായി വാങ്ങി കൊണ്ടു പോയി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് പറയുന്നു.
പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിലുള്ളത്. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ആണ് ഇവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പും പഞ്ചായത്ത്, ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരും, പോലീസും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി.
Also read:വെന്തുരുകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; രാജസ്ഥാനില്‍ 60 മണിക്കൂറിനിടെ 12 പേര്‍ മരിച്ചു
പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, വൈസ് പ്രസിഡന്റ് എൻ.കെ.അബ്ദുൾ നാസർ, ഹെൽത്ത് സൂപ്പർവൈസർ വി.എസ്. രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here