ആരോഗ്യകരമായ ജീവിതം നയിക്കുന്നതില്‍ ഭക്ഷണരീതിക്കും വ്യായാമത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. പലരും തിരക്കിട്ട ഓട്ടത്തിനിടയില്‍ കഴിക്കുന്ന ഭക്ഷണം പോഷകമൂല്യമുള്ളതാണോ എന്നു തിരിച്ചറിയുന്നില്ലെന്ന് മാത്രമല്ല ഫാസ്റ്റ് ഫുഡുകള്‍ക്ക് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ വിളിച്ചുവരുത്തുന്നതില്‍ അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ക്കും പ്രധാന സ്ഥാനമുണ്ട്.വയറിലെ കൊഴുപ്പ് കൂടാനും വണ്ണംവെക്കാനും പ്രധാനകാരണം ചിട്ടയില്ലാത്ത ഭക്ഷണക്രമമാണ്.
ALSO READ‘പണമാണ് വലുതെന്ന് റുവൈസ് പറഞ്ഞത് ഷഹാനയെ മാനസികമായി തളര്‍ത്തി’; സഹോദരന്‍
വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും ആദ്യം ചെയ്യേണ്ടത് ഉച്ചയ്ക്ക് ചോറിന്റെ അളവ് കുറയ്ക്കുക എന്നതാണ്. കാരണം ചോറില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയൊക്കെയാണ്.
ALSO READഇനി തളർച്ചയില്ലാതെ മലകയറാന്‍ ഡൈനമിക് ക്യൂ
കോളിഫ്‌ലവര്‍ റൈസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡന്റുകളുടെ ഉറവിടം ആണ് കോളിഫ്‌ലവര്‍. കലോറിയും കാര്‍ബോയും വളരെ കുറവുള്ള ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. അതിനാല്‍ കോളിഫ്‌ലവര്‍ കൊണ്ടുള്ള ചോറ് കഴിക്കുന്നത് വണ്ണം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് ഗുണം ചെയ്യും.
ബ്രൊക്കോളി റൈസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതും കാര്‍ബോ കുറഞ്ഞതുമായ ബ്രൊക്കോളി വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ ബ്രൊക്കോളി റൈസ് കഴിക്കുന്നത് നല്ലതാണ്.
ബ്രൌണ്‍ റൈസ് അഥവാ ചുവന്ന അരി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന അരി വിശപ്പിനെ നിയന്ത്രിക്കും. അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ വെള്ള അരിയേക്കാള്‍ ഗ്ലൈസമിക് സൂചിക കുറവാണ് ചുവന്ന അരിയില്‍.
ബാര്‍ലിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അരിയെക്കാള്‍ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ബാര്‍ലി. ഫൈബര്‍ അടങ്ങിയ ഇവ പെട്ടെന്ന് വിശപ്പ് കുറയ്ക്കാനും സഹായിക്കും. കൂടാതെ വിറ്റാമിന്‍ ബി, സിങ്ക്, അയേണ്‍, മഗ്‌നീഷ്യം തുടങ്ങിയവയും ബാര്‍ലിയില്‍ അടങ്ങിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here