1000 കിലോ മീന്‍ പുഴുവരിച്ച നിലയില്‍; തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ വഴി എത്തിച്ച പഴകിയ മത്സ്യം പിടികൂടി

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ വഴി എത്തിച്ച പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. ഒഡീഷയില്‍ നിന്നും ശക്തന്‍ മാര്‍ക്കറ്റിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച 1000 കിലോ മത്സ്യമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് 36 പെട്ടികളിലായി ബംഗാളില്‍ നിന്നും മത്സ്യം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

Also Read : അരമണിക്കൂറിനുള്ളില്‍ വീട്ടിലുണ്ടാക്കാം മാഞ്ഞാലി ബിരിയാണി

മത്സ്യം കൊണ്ടുപോകാനാളില്ലാതെ മത്സ്യം റെയില്‍വേ സ്റ്റേഷനില്‍ കെട്ടിക്കിടക്കുകയായിരുന്നു. ഇന്നലെ രാത്രി ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനയ്ക്കായി എത്തിയെങ്കിലും പരിശോധിക്കാനാവാതെ തിരികെ മടങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ നടന്ന പരിശോധനയിലാണ് മത്സ്യം പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read : “ബാഡ് ബോയ്സ് ആർട്ട്സ് & സ്പോർട്ടസ് ക്ലബ്”; പുതിയ ചിത്രത്തിന്റെ ഫാൻമെയ്ഡ് പോസ്റ്റർ പങ്കുവെച്ച് ഒമർ ലുലു

500 കിലോ പച്ചമീനും 500 കിലോ ഉണക്ക മീനുമാണ് പഴകിയ നിലയില്‍ കണ്ടെത്തിയത്. തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റില്‍ വില്പനയ്ക്കായി നാല് വ്യാപരികള്‍ക്കായാണ് മത്സ്യം എത്തിച്ചത്.പിടികൂടിയ മത്സ്യം ഭക്ഷ്യസുരക്ഷാവകുപ്പ് നശിപ്പിക്കും. ബാക്കി വന്ന മത്സ്യത്തിന്റെ സാമ്പിളുകള്‍ കാക്കനാട് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ട തിരുവല്ലയിലും 110 കിലോ പഴകിയ മീന്‍ഭക്ഷ്യ സുരക്ഷ വകുപ്പ് പിടികൂടി നശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News