തുടര്‍ച്ചയായി ഉണ്ടാകുന്ന ദഹനപ്രശ്നങ്ങള്‍ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ? പരിഹരിക്കാം ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍

പ്രായമായവരും അല്ലാത്തവരും നേരിടുന്ന പ്രശ്‌നങ്ങളാണ് ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് തുടങ്ങിയവയൊക്കെ. ഇവ ദഹനപ്രശ്നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്നങ്ങള്‍ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ഇത്തരത്തില്‍ ഉണ്ടാവാതിരിക്കാന്‍ ഡയറ്റില്‍ ചില ഭക്ഷണങ്ങളെ ഉള്‍പ്പെടുത്തിയാല്‍ മതി.

ALSO READ: രാജസ്ഥാന്‍ കോണ്‍ഗ്രസ് പകര്‍ത്തിയത് ‘കേരള മോഡല്‍’; ‘സ്ഥിരം പല്ലവി’ കൈവിടാതെ വി.ഡി സതീശനും സംഘവും

ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍:

.പപ്പായയില്‍ വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രശ്നങ്ങള്‍ക്ക് ഇത് മറ്റൊരു വഴിയാണ്.കൂടാതെ ദഹനത്തിന് സഹായിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം എളുപ്പമാകാനും വയര്‍ വീര്‍ക്കുന്നത് തടയാനും സഹായിക്കും.

.വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളം അടങ്ങിയിരിക്കുതിനാല്‍ ഇത് കഴിക്കുന്നത് വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

.പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും ഗ്യാസ് അകറ്റാനും സഹായിക്കും.

.ഇഞ്ചി ചായ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകള്‍ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനത്തിനും സഹായിക്കും.

.’ബ്രോംലൈന്‍’ എന്ന ഒരു ഡൈജസ്റ്റീവ് എന്‍സൈം പൈനാപ്പിളില്‍ ഉണ്ട്. കൂടാതെ ഫൈബറും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പൈനാപ്പിള്‍ കഴിക്കുന്നതും ദഹനം എളുപ്പമാകാനും വയര്‍ വീര്‍ക്കുന്നത് തടയാനും സഹായിക്കും.

.ജീരകം ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഇവ ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിള്‍ പോലെയുള്ള പ്രശ്‌നങ്ങളെ തടയാനും സഹായിക്കും.

.ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയ നേന്ത്രപ്പഴം ദഹനം സുഗമമാക്കാനും വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക

ALSO READ: മമ്മൂട്ടി സാർ നിങ്ങളാണ് എൻ്റെ ഹീറോ, കാതലിലെ അഭിനയത്തിൽ നിന്നും പുറത്തു കടക്കാൻ കഴിയുന്നില്ല; അഭിനന്ദിച്ച് സാമന്ത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News