ഈ പഴങ്ങൾ രാത്രിയിൽ കഴിക്കല്ലേ! പണി കിട്ടും

FRUIT

രാത്രി ഉറങ്ങുന്നതിന് മുൻപ് എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കാൻ പാടില്ല എന്നത് സംബന്ധിച്ച സംശയങ്ങൾ ഏവർക്കും ഉണ്ടാകാറുണ്ട്. ചിലർ രാത്രി കഠിനമായ ഭക്ഷണങ്ങൾ ഒഴിവാക്കി മൃദുവായ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മറ്റ് ചിലർ കയ്യിൽ കിട്ടുന്നതെന്തും അകത്താകും. ഇത് അത്ര നല്ലകാര്യമല്ല, കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെയും അതിനോടൊപ്പം തന്നെ ഉറക്കത്തെയും കാര്യമായി ബാധിക്കും. പ്രത്യേകിച്ച് ചില പഴങ്ങൾ രാത്രി സമയങ്ങളിലും ഉറങ്ങുന്നതിന് മുൻപും കഴിക്കുന്നത് അത്ര നല്ലതല്ല. ആ പഴങ്ങളെ പറ്റിയൊന്ന് അറിയാം.

വാഴപ്പഴം

പലരും ഉറക്കത്തിന് മുൻപ് ഒന്നോ രണ്ടോ വാഴപ്പഴം കഴിക്കാറുണ്ട്. നിങ്ങൾക്കും ഈ ശീലമുണ്ടോ? എങ്കിൽ ആ ശീലം വേണ്ട കേട്ടോ! എന്തെന്നാൽ
കാർബോൈഹഡ്രേറ്റ് ധാരാളം അടങ്ങിയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും ഊർജനില ഉയരാനും വാഴപ്പഴം കാരണമാകും.
കൂടുതൽ വാഴപ്പഴം കഴിച്ചാൽ ഊർജനില ഉയരുക വഴി ഉറക്കം തടസ്സപ്പെടാനും കാരണമാകും.പൊട്ടാസ്യം, മഗ്നീഷ്യം ഇവ ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും അധികം പഴുക്കാത്ത വാഴപ്പഴം കഴിക്കുന്നത് ചിലരിൽ ബ്ലോട്ടിങ്ങിനും കാരണമാകും.

നാരകഫലങ്ങൾ

ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, നാരങ്ങ തുടങ്ങിയ നാരകഫലങ്ങൾ രാത്രി കിടക്കുന്നതിനു മുൻപ് കഴിക്കുന്നത് ആസിഡ് റിഫ്ലക്സിനും നെഞ്ചെരിച്ചിലിനും കാരണമാകും. അമ്ലഗുണമുള്ളവയായതിനാൽ ദഹനപ്രശ്നങ്ങളിലേക്കും ഇത് വഴിവെക്കും. ഇത് മൂലം അസ്വസ്ഥത ഉണ്ടാക്കുകയും ഉറക്കം തടസ്സപ്പെടുകയും ചെയ്യും

മാമ്പഴം

ഒരു മാമ്പഴം കയ്യിൽ കിട്ടിയാൽ കഴിക്കാത്തവർ ആരാനുള്ളതല്ലേ? നിങ്ങളും അങ്ങനെ തന്നെയല്ലേ. രാത്രി കിടക്കുന്നതിനു മുൻപ് മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടാൻ ഇടയാക്കും. ഫൈബർ ധാരാളം ഉള്ളതിനാൽ വയറിനു കനം വരാനും ദഹനപ്രശ്നങ്ങൾക്കും കാരണമാകും.രുചിയും പോഷകങ്ങളും ഏറെയുള്ള പഴമാണ് മാമ്പഴം എങ്കിലും രാത്രി ഒരു അളവിൽ കൂടുതൽ മാമ്പഴം കഴിക്കുന്നത് ഉറക്കം തടസ്സപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News