ചർമസംരക്ഷണത്തിന് വിവിധ പോഷകങ്ങളിൽ പ്രധാനമാണ് വിറ്റാമിൻ കെ. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ കണ്ണുകൾക്ക് താഴെയുള്ള കറുത്ത പാടുകൾ എളുപ്പം അകറ്റാൻ സഹായിക്കുന്നു.
also read: രുചികരമായ ഭക്ഷണം നൽകിയില്ല; മകൻ അമ്മയെ വെട്ടിക്കൊന്നു
ചർമത്തിന്റെ ഇലാസ്തികതയ്ക്ക് നിർണായകമായ പ്രോട്ടീനായ കൊളാജൻ ചർമ്മത്തിന്റെ ദൃഢത നിലനിർത്താൻ സഹായിക്കുകയും ചുളിവുകൾ വീഴാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ വിറ്റാമിൻ കെ രക്തം കട്ടപിടിക്കുന്ന പ്രക്രിയയിൽ ഫലപ്രദമായ മുറിവ് ഉണക്കുന്നതിനെ സഹായകമാകുന്നു. വിറ്റാമിൻ കെ ക്രീം ചർമ്മത്തിലെ മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്നതായി ഇന്ത്യൻ ജേണൽ ഓഫ് ഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
വിറ്റാമിൻ കെ അടങ്ങിയ ഈ ഭക്ഷണങ്ങൾ:
.വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണമാണ് പാലക്ക് ചീരയിൽ ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്,
.വിറ്റാമിൻ എ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സൂപ്പായോ അല്ലാതെയോ കഴിക്കാവുന്നതാണ്.
.വെറും അര കപ്പ് വേവിച്ച ബ്രൊക്കോളിയിൽ 110 മൈക്രോഗ്രാം വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നു.
.ഗ്രീൻ ബീൻസാണ് മറ്റൊരു ഭക്ഷണം. കൂടാതെ വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം തുടങ്ങിയ മറ്റ് പ്രധാന പോഷകങ്ങളും ബീൻസിൽ അടങ്ങിയിരിക്കുന്നു.
.മുട്ട കഴിക്കുന്നത് ശരീരത്തിലെ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കുകയും കാഴ്ചശക്തി മെച്ചപ്പെടുത്തുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു
.അവാക്കാഡോയിൽ വിറ്റാമിൻ കെ കൂടാതെ വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം തുടങ്ങിയ മറ്റ് പ്രധാന പോഷകങ്ങളുമുണ്ട്
also read: ആഗ്രഹം പോലെ ക്ലാസ് റൂം വിമാനമായി ; പിന്നാലെ വന്നത് വമ്പന്‍ സര്‍പ്രൈസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here