വിമാനത്തിനുള്ളില്‍ ചിതറികിടന്ന ഭക്ഷണാവശിഷ്ടം കണ്ട് യാത്രക്കാര്‍ വൃത്തിയാക്കാതെ ടേക്ക് ഓഫ് ചെയ്യില്ലെന്ന ജീവനക്കാരിയുടെ വാശിയിൽ മണിക്കൂറുകള്‍ വൈകി വിമാനം. അരി കൊണ്ടുള്ള ഒരു വിഭവം ഏകദേശം ഒരു പ്ലേറ്റോളമാണ് വിമാനത്തിലെ പാസേജില്‍ വീണ് കിടന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട എയര്‍ ഹോസ്റ്റസുമാരിലൊരാള്‍ ക്ഷുഭിതയാവുകയായിരുന്നു. ഭക്ഷണം നിലത്ത് വീഴ്ത്തിയ ആള് തന്നെ വൃത്തിയാക്കണമെന്ന് വിമാന ജീവനക്കാരി നിര്‍ബന്ധം പിടിക്കുകയായിരുന്നു.
യാത്രക്കാരില്‍ ആരും തന്നെ ഈ പ്രവര്‍ത്തി ചെയ്തതാരെന്ന് വ്യക്തമാക്കാനോ വൃത്തിയാക്കാനോ മുന്നോട്ട് വരാതിരുന്നതിന് പിന്നാലെ മണിക്കൂറുകള്‍ വൈകി ജീവനക്കാരി തന്നെ വൃത്തിയാക്കുകയായിരുന്നു. ശനിയാഴ്ട അറ്റ്ലാന്റയില്‍ നിന്ന് ടെക്സാസിലേക്ക് പുറപ്പെട്ട സൗത്ത്
വെസ്റ്റ് വിമാനത്തിലാണ് വിചിത്രമായ സംഭവങ്ങള്‍ നടന്നത്. വിമാനത്തില്‍ നടക്കുന്ന സംഭവങ്ങള്‍ യാത്രക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിമാന ജീവനക്കാരും മനുഷ്യരാണെന്നും ക്ഷീണവും ബുദ്ധിമുട്ടുമെല്ലാം അവര്‍ക്കുമുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലെ ഏറിയ പ്രതികരണങ്ങളും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here