പ്രമേഹ രോഗികൾ എന്നും ഭക്ഷണ കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തേണ്ട ആളുകളാണ്. മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങൾ മാത്രമല്ല ചില കാര്യങ്ങൾ കൂടെ ശ്രദ്ധിച്ചാൽ മാത്രമേ ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് ആവശ്യത്തിന് നിർത്താൻ സാധിക്കു.
പ്രമേഹ രോഗികൾ രാവിലെ എഴുന്നേറ്റതും കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. ടോസ്റ്റ് ചെയ്ത ബ്രേഡ്, ജ്യൂസ് എന്നിവയൊക്കെ രാവിലെ കഴിക്കുന്നത് നല്ലതാണെന്നാണ് പലരും കരുതിയിരിക്കുന്നത്. പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ ഇത്തരത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ നല്ല ശ്രദ്ധ വേണം.
Also read:ഉഷ്ണതരംഗം: മെയ് 6 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മന്ത്രി ഡോ. ആര്‍ ബിന്ദു
പല കമ്പനികളും കോൺഫ്ലക്സ്, മ്യുസിലി എന്നവയൊക്കെ പോഷക ഗുണങ്ങളുള്ള ധാന്യങ്ങളാൽ നിർമ്മിച്ചെതെന്ന അവകാശ വാദത്തോടെയാണ് വിപണിയിൽ ഇറക്കുന്നത്. എന്നാൽ അതിന്റെ ചേരുവകൾ പരിശോധിച്ചാൽ അവയിൽ പോഷകങ്ങളെക്കാൾ കൂടുതൽ പഞ്ചസാരയുടെ അളവായിരിക്കും കൂടുതൽ. ഉയര്‍ന്ന ഗ്ലൈസിമിക് സൂചികയുള്ള ഇത്തരം ഭക്ഷണങ്ങള്‍ പഞ്ചസാര വളരെ വേഗം രക്തപ്രവാഹത്തിലേക്ക് ഇറക്കി വിടും.
വൈറ്റ്, ഹോള്‍ ബ്രഡുകള്‍ക്ക് ഉയര്‍ന്ന ജിഐ സൂചികയുണ്ടെന്നും ഇവ പോഷണങ്ങളും ഫൈബറുമില്ലാത്തെ സംസ്‌കരിച്ച ഭക്ഷണമാണ്. കൂടാതെ പഴങ്ങൾ ജ്യൂസ് ആക്കുമ്പോൾ അവയുടെ നാരുകൾ ഇല്ലാതാകുന്നു. കൂടാതെ അവയിൽ പ്രകൃതിദത്ത പഞ്ചസാരയുടെ അളവു കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ പ്രമേഹ രോഗികൾ ഇവ വെറും വയറ്റിൽ കഴിക്കുന്നത് ദോഷം ചെയ്യുമെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Also read:ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ…
പ്രമേഹ രോഗികൾ പഴങ്ങൾ എപ്പോഴും ഉച്ചയ്‌ക്ക് മുൻപ് സ്നാക്സ് ആയി കഴിക്കുന്നതാണ് നല്ലത്. പേസ്ട്രി, കേക്ക് പോലുള്ള മധുരം കൂടുതലുള്ളവയും പ്രമേഹ രോഗികൾ വെറും വയറ്റിൽ കഴിക്കുന്നത് അപകടമാണെന്നും ഡയറ്റീഷ്യന്മാർ മുന്നറിയിപ്പ് നൽകുന്നു. നട്സ്, വിത്തിനങ്ങൾ, പരിപ്പ് തുടങ്ങിയവ പ്രഭാത ഭക്ഷണമായി ഡയറ്റിൽ ഉൾപ്പെടുത്താം. ലീന്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ അധികമായ കാര്‍ബോഹൈഡ്രേറ്റുകള്‍, ധാരാളം പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്‌നുകള്‍ എന്നിവ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചാസരയുടെ തോത് നിയന്ത്രിക്കാനും സഹായകമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here