അരിദോശ കഴിച്ച് മടുത്തോ ? അരിയും ഉഴുന്നും വേണ്ട, ഒരു പഴമുണ്ടെങ്കില്‍ കിടിലന്‍ ദോശ റെഡി

അരിയും ഉഴുന്നും വേണ്ട, ഒരു പഴമുണ്ടെങ്കില്‍ കിടിലന്‍ ദോശ റെഡി. നല്ല കിടിലന്‍ രുചിയില്‍ പഴവും ഗോതമ്പ് പൊടിയും കൊണ്ട് ഒരു കിടിലന്‍ ദോശ തയ്യാറാക്കിയാലോ ?

ചേരുവകള്‍

പഴുത്ത നേന്ത്രപഴം – 3

മൈദ/ ഗോതമ്പ് പൊടി – അര കപ്പ്

അരിപൊടി – 3 ടീസ്പൂണ്‍

തേങ്ങ ചിരണ്ടിയത് – അര കപ്പ്

പഞ്ചസാര – 3 ടീസ്പൂണ്‍

ഉപ്പ് – ഒരു നുള്ള്

ഏലക്കാപ്പൊടി – 1/3 സ്പൂണ്‍

നെയ്യ് – ഒന്നര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പഴം ഉടച്ച് എടുത്ത ശേഷം ഇതില്‍ നെയ്യൊഴിച്ച് ബാക്കി ചേരുവകള്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

പാകത്തിന് വെള്ളവും ചേര്‍ക്കുക.

പാന്‍ ചൂടാകുമ്പോള്‍ തവി കൊണ്ട് കല്ലില്‍ സാധാരണ ദോശ പരത്തും പോലെ പരത്തുക.

അതിന്റെ മുകളില്‍ നെയ്യൊഴിച്ച് രണ്ടു വശവും മൊരിഞ്ഞു ബ്രൗണ്‍ നിറം ആകുന്നതു വരെ ചുട്ടെടുക്കുക.

Also Read : രാവിലെ വെറും വയറ്റില്‍ തൈര് കഴിക്കാറുണ്ടോ? ഇല്ലെങ്കില്‍ നിര്‍ബന്ധമായി ഇതുകൂടി അറിയുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News