പാവയ്ക്ക കൊണ്ട് കയ്പ്പില്ലാതെ കിടിലന്‍ ചമ്മന്തി; ഒരുപറ ചോറുണ്ണാന്‍ മറ്റൊന്നും വേണ്ട !

പാവയ്ക്ക കൊണ്ട് കയ്പ്പില്ലാതെ കിടിലന്‍ ചമ്മന്തി, ഒരുപറ ചോറുണ്ണാന്‍ മറ്റൊന്നും വേണ്ട. നല്ല കിടിലന്‍ രുചിയില്‍ ടേസ്റ്റിയായി പാവയ്ക്ക ചമ്മന്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

പാവയ്ക്ക: 1പൊടിയായി കൊത്തി അരിഞ്ഞത്

സവാള: 1 ചെറുതായി അരിഞ്ഞത്

പച്ചമുളക്: 1വട്ടത്തില്‍ നുറുക്കിയത്

കറിവേപ്പില: പൊടിയായി നുറുക്കിയത്

കായംവറത്തു പൊടിച്ചത്: 1/2ടീസ്പൂണ്‍

കുരുമുളക് പൊടി: 1/2ടീസ്പൂണ്‍

ചുവന്ന മുളക് വര്‍ത്തു പൊടിച്ചത്: 6

ശര്‍ക്കര: 1ടീസ്പൂണ്‍

പുളി: ഒരു നെല്ലിക്ക വലുപ്പത്തില്‍

ഉപ്പ്

വെളിച്ചെണ്ണ: 2 ടേബിള്‍ സ്പൂണ്‍

പഞ്ചസാര: ഒരുനുള്ള്

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി കുഴച്ചു യോജിപ്പിക്കുക

ശേഷം ഒരു വാഴയില യില്‍ കുറച്ചു എണ്ണ ഒഴിച്ച് അതില്‍ പാവക്ക മിക്‌സ് ഇട്ട് കെട്ടിയതിനു ശേഷംചുട്ടെടുക്കുക.

ഒടുവില്‍ ഒരുനുള്ള് പഞ്ചസാര

രുചിയൂറും പാവയ്ക്ക ചമ്മന്തി റെഡി.

Also Read : വീട്ടില്‍ കൊതുകുശല്യം കൊണ്ട് പൊറുതിമുട്ടിയോ ? കൊതുകിനെ തുരത്താന്‍ നാരങ്ങകൊണ്ടൊരു പൊടിക്കൈ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News