ഗോതമ്പും അരിയും വേണ്ട; ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ ദോശ

ഗോതമ്പും അരിയും വേണ്ട, ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ ദോശ തയ്യാറാക്കിയാലോ ? മൈദയും മുട്ടയുംകൊണ്ട് കിടിലന്‍ ദേശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

മൈദ – മൂന്നു കപ്പ്

മുട്ട – രണ്ടെണ്ണം

നെയ്യ് – ഒരു ടേബിള്‍ സ്പൂണ്‍

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

മൈദയും മുട്ടയും ആവശ്യത്തിനു വെള്ളത്തില്‍ ഉപ്പ് ചേര്‍ത്തു കലക്കിവയ്ക്കുക.

ചൂടായ ദോശക്കല്ലില്‍ അല്‍പം നെയ്യ് പുരട്ടുക.

ഒരു വലിയ സ്പൂണില്‍ ദോശക്കൂട്ടെടുത്തു അതില്‍ ഒഴിച്ച് കനംകുറച്ച് പരത്തുക.

ഒരു തവണ തിരിച്ചിട്ട ശേഷം പുറത്തെടുത്ത് മുകളില്‍ അല്‍പം നെയ്യ് തേക്കുക.

Also Read : അരിദോശ കഴിച്ച് മടുത്തോ ? അരിയും ഉഴുന്നും വേണ്ട, ഒരു പഴമുണ്ടെങ്കില്‍ കിടിലന്‍ ദോശ റെഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News