ഡയറ്റിലാണോ ? അരിയും ഉ‍ഴുന്നുമില്ലാതെ ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി ദോശ ആയാലോ ?

ഡയറ്റിലാണോ ? ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി ദോശ ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ ഓട്‌സ്‌കൊണ്ട് ടേസ്റ്റി ദോശ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ഓട്‌സ് – 2 കപ്പ്

വെള്ളം – ഒന്നേമുക്കാല്‍ കപ്പ്

സവാള – ഒരു ഇടത്തരം സവാളയുടെ പകുതി

ഇഞ്ചി – ഒരു ചെറിയ കഷ്ണം

പച്ചമുളക് – 3 എണ്ണം

കറിവേപ്പില – കുറച്ചു

ഉപ്പ് – 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ഓട്‌സ് 15 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.

ശേഷം ബാക്കി എല്ലാ ചേരുവകളും ചേര്‍ത്തു നന്നായി അരച്ചെടുക്കുക.

ദോശ മാവിന്റെ പാകത്തില്‍ വേണം അരയ്ക്കാന്‍.

ഇനി ഒരു തവി മാവ് ചൂടായ ദോശക്കല്ലില്‍ കോരി ഒഴിച്ചു തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക.

Also Read : ഗോതമ്പും അരിയും വേണ്ട; ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ ദോശ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News