ഉഴുന്നും അരിയും വേണ്ട! ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ ഇഡ്ഡലി ആയാലോ ?

ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ ഇഡ്ഡലി ആയാലോ ? അരിയും ഉഴുന്നുമില്ലാതെ റവയും ബീറ്റ്‌റൂട്ടും കൊണ്ട് ഒരു കിടിലന്‍ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയാലോ ?

ചേരുവകള്‍

റവ 1 കപ്പ്

തൈര് 1 കപ്പ്

ഉപ്പ് ആവശ്യത്തിന്

ബീറ്റ്റൂട്ട് ജ്യൂസ് ആവശ്യത്തിന്

ഇഞ്ചി 1 കഷ്ണം

പച്ചമുളക് 3 എണ്ണം

അണ്ടിപരിപ്പ് 5 എണ്ണം

കറിവേപ്പിവ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ട് ജ്യൂസും ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് യോജിപ്പിച്ച് വയ്ക്കുക.

ഒരു പാത്രത്തില്‍ റവ, തൈര്, ഉപ്പ്, ബീറ്റ്റൂട്ട് പേസ്റ്റ് എന്നിവ യോജിപ്പിക്കുക.

അല്‍പം വെള്ളം ചേര്‍ത്ത് ബാറ്റര്‍ ഉണ്ടാക്കി കുറച്ചു നേരം മാറ്റി വയ്ക്കുക.

ഒരു പാനില്‍ അല്‍പം എണ്ണ ഒഴിച്ച് കറിവേപ്പില, ഉലുവ, ചെറുതായി അരിഞ്ഞ ഉള്ളി, കടുക് എന്നിവ ചേര്‍ത്ത് താളിച്ച് എടുക്കുക.

ശേഷം അത് മാവിലേക്ക് ഒഴിക്കുക.

ശേഷം ഇഡ്ഡലി പാത്രത്തില്‍ വച്ച് ഈ മാവ് ഒഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക.

Also Read : ഗോതമ്പും അരിയും വേണ്ട; ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ ദോശ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News