ബ്രേക്ക്ഫാസ്റ്റിന് നല്ല ക്രീമി ഗ്രീന്‍പീസ് മസാല ആയാലോ ? ഇതാ സിംപിള്‍ റെസിപ്പി

ബ്രേക്ക്ഫാസ്റ്റിന് നല്ല ക്രീമി ഗ്രീന്‍പീസ് മസാല ആയാലോ? നല്ല കിടിലന്‍ രുചിയില്‍ ഗ്രീന്‍പീസ് മസാല തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

1 കഷണം പട്ട

1 കഷണം ഇഞ്ചി

1 കപ്പ് ഗ്രീന്‍പീസ് (വേവിച്ചത്)

2 തക്കാളി

3 സവാള

3 ഏലക്ക

3 പച്ചമുളക്

10 അണ്ടിപരിപ്പ്

3 ടേബിള്‍ സ്പൂണ്‍ ഫ്രെഷ് ക്രീം

1 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി

1 ടേബിള്‍ സ്പൂണ്‍ ഗരം മസാല

1 ടേബിള്‍ സ്പൂണ്‍ മുളകുപൊടി

കാല്‍ ടീസ്പൂണ്‍ പഞ്ചസാര

കാല്‍ ടീസ്പൂണ്‍ കുരുമുളകുപൊടി

അര ടീസ്പൂണ്‍ ജീരകപ്പൊടി

അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി

ആവശ്യത്തിന് ഉപ്പ്

ആവശ്യത്തിന് എണ്ണ

ആവശ്യത്തിന് മല്ലിയില

തയ്യാറാക്കുന്ന വിധം

പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് സവാള, ഇഞ്ചി എന്നിവയിട്ട് വഴറ്റുക.

സവാള സ്വര്‍ണ നിറമായി വരുമ്പോള്‍ അണ്ടിപരിപ്പ് കൂടി ഇതിലേക്ക് ചേര്‍ത്തു വഴറ്റുക.

അണ്ടിപരിപ്പ് മൂക്കുമ്പോഴേക്കും അതിലേക്ക് മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, ജീരകപ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.

പൊടികളുടെ പച്ചമണം മാറിവരുമ്പോഴേക്കും തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക.

തക്കാളി നന്നായി വഴന്നു കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും വാങ്ങാം.

ഇത് നല്ലതുപോലെ തണുത്തു കഴിഞ്ഞ ശേഷം മിക്സിയില്‍ നന്നായി അരച്ചെടുക്കുക.

അടുത്തതായി പാനില്‍ 2 സ്പൂണ്‍ എണ്ണ ഒഴിച്ച് പട്ട, ഏലയ്ക്ക എന്നിവയിട്ട് പൊട്ടിച്ച് പച്ചമുളക് ചേര്‍ത്ത് വഴറ്റുക.

ശേഷം നേരത്തേ അരച്ചു വച്ചിരിക്കുന്ന മിശ്രിതം കൂടി ഇതിലേക്ക് ചേര്‍ത്ത് വഴറ്റുക.

കറിയില്‍ എണ്ണ തെളിഞ്ഞു വരുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന ഗ്രീന്‍പീസും ആവശ്യത്തിന് ഉപ്പും പഞ്ചസാരയും, മുക്കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.

അരപ്പിന്റെ പച്ചമണം മാറി കറി നല്ലതുപോലെ കുറുകി വരുമ്പോള്‍ ഫ്രെഷ് ക്രീം കൂടി ചേര്‍ത്തു കൊടുക്കുക. നന്നായി ഇളക്കി ചേര്‍ക്കുക.

Also Read : ചൂടത്ത് ചൂടേറി ചിക്കന്‍; റെക്കോഡ് വിലയില്‍ കോഴി ഇറച്ചി വില

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News