ഇന്ന് ബ്രേക്ക്ഫാസ്റ്റിന് ഒരു മധുരമൂറും വിഭവമായാലോ ?

ഇന്ന് ബ്രേക്ക്ഫാസ്റ്റിന് ഒരു മധുരമൂറും വിഭവമായാലോ ? വളരെ രുചികരമായ രീതയില്‍ മധുരംകിനിയും അവല്‍ വിളയിച്ചത് തയ്യാറാക്കിയാലോ ?

ചേരുവകള്‍

1. നെയ്യ് ഉരുക്കിയത് – കാല്‍ കപ്പ്

2. തേങ്ങാക്കൊത്ത് – അരക്കപ്പ്

എള്ള് – അരക്കപ്പ്

പൊരിക്കടല വറുത്തത് – ഒരു കപ്പ്

3. ശര്‍ക്കര – ഒന്നരക്കിലോ

വെള്ളം – മൂന്നു കപ്പ്

4. തേങ്ങ – നാല്, ചുരണ്ടിയത്

5. അവല്‍ – അരക്കിലോ

6. ഏലയ്ക്ക പൊടിച്ചത് – രണ്ടു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പാനില്‍ നെയ്യ് ചൂടാക്കി രണ്ടാമത്തെ ചേരുവ മെല്ലേ വറുത്തു മാറ്റി വയ്ക്കുക.

ശര്‍ക്കരയില്‍ വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചെടുക്കുക. ആറു കപ്പ് പാനി വേണം.

ഉരുളി അടുപ്പത്തു വച്ച് ശര്‍ക്കരപ്പാനി ഒഴിച്ചു തിളപ്പിക്കുക.

വെട്ടിത്തിളയ്ക്കുമ്പോള്‍ തേങ്ങ ചുരണ്ടിയതിട്ട് തീ കുറച്ചു വച്ചു തുടരെയിളക്കണം.

Also Read : ഡയറ്റിലാണോ ? അരിയും ഉ‍ഴുന്നുമില്ലാതെ ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി ദോശ ആയാലോ ?

തേങ്ങയിലെ വെള്ളം വറ്റി പാനി ഒരു നൂല്‍ പരുവമാകുമ്പോള്‍ ഉരുളി വാങ്ങി വയ്ക്കുക.

ഒന്നു ചൂടാറിയ ശേഷം അവല്‍ ചേര്‍ത്ത് ഇളക്കുക.

അവല്‍ നന്നായി യോജിച്ച ശേഷം രണ്ടാമത്തെ ചേരുവ വറുത്തതും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക.

ഉണങ്ങിയ പാത്രത്തില്‍ നിരത്തി ചൂടാറിയ ശേഷം വെള്ളമയമില്ലാത്ത പാത്രത്തില്‍ സൂക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News