ഉഴുന്നുവടയും പരിപ്പുവടയുമൊക്കെ നമുക്ക് ഇഷ്ടമുള്ള പലഹാരങ്ങളാണ്. എന്നാല്‍ ഇന്നുവരെ നിങ്ങള്‍ കഴിച്ചിട്ടില്ലാത്ത ഒരു വെറൈറ്റി വട നമുക്ക് ഇന്ന് ട്രൈ ചെയ്താലോ ? നല്ല കിടിലന്‍ ബ്രഡ് വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
ബ്രഡ് – 5 എണ്ണം
അരിപ്പൊടി – കാല്‍ കപ്പ്
തൈര് – കാല്‍ കപ്പ്
സവാള അരിഞ്ഞത് -1
ഇഞ്ചി അരിഞ്ഞത്- ഒരിഞ്ച് കഷ്ണം
Also Read : ഭക്ഷണത്തിന് എരിവ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍ ? ചൂട് സമയത്ത് എരിവ് കുറച്ചില്ലെങ്കില്‍ പണി വരുന്നതിങ്ങനെ
പച്ചമുളക് അരിഞ്ഞത് -2
കറിവേപ്പില അരിഞ്ഞത് – രണ്ടു തണ്ട്
ഉപ്പ്
വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബ്രഡ് ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയില്‍ പൊടിച്ച് എടുക്കുക.
എണ്ണ ഒഴികെയുള്ള ചേരുവകള്‍ ഇതിലേക്ക് ചേര്‍ത്ത് ചപ്പാത്തി മാവിനേക്കാള്‍ അല്പംകൂടി അയവില്‍ കുഴച്ചെടുക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഉഴുന്നുവടയുടെ ഷേപ്പില്‍ പരത്തി ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്ത് കോരുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here