അരിപ്പുട്ടും ഗോതമ്പ് പുട്ടും കഴിച്ച് മടുത്തോ ? ബ്രേക്ക്ഫാസ്റ്റിന് ഇതാ ഒരു സോഫ്റ്റ് പുട്ട് റെഡി. റവ ഉപയോഗിച്ചുകൊണ്ട് നല്ല കിടിലന്‍ പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
റവ – 1 കപ്പ്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തേങ്ങ – 1കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് റവയിലേക്ക് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കുഴച്ചെടുക്കാം.
റവ കയ്യില്‍ എടുത്തു പിടിക്കുമ്പോള്‍ ബോള്‍ രൂപത്തില്‍ കിട്ടുന്ന പാകം വരെ വെള്ളം ഒഴിച്ച് കുഴയ്ക്കണം.
ശേഷം ഒരു പുട്ട് കുറ്റിയിലേക്ക് ഒരു പിടി തേങ്ങ ഇട്ടു കൊടുക്കാം, ശേഷം 2 പിടി തേങ്ങ ഇടാം.
ഇതേ പോലെ തേങ്ങയും റവയുമായ് പുട്ട് കുറ്റി നിറയുന്നത് വരെ ഇട്ടു കൊടുക്കാം.
15 മിനിറ്റ് ആവിയില്‍ വേവിച്ച് എടുക്കാം.
Also Read: പുട്ടാണെന്ന് കേട്ട് നെറ്റി ചുളിക്കണ്ട… ഒരു ചിക്കൻ പുട്ട് പരീക്ഷിച്ചാലോ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here