ക്രിസ്‌പി ചിക്കന്‍ പോപ്‌കോണ്‍ ഇനി സിംപിളായി വീട്ടിലുണ്ടാക്കാം !

നല്ല കിടിലന്‍ രുചിയില്‍ ചിക്കന്‍ പോപ്‌കോണ്‍ സിംപിളായി വീട്ടിലുണ്ടാക്കിയാലോ ? കുട്ടികലും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിക്കന്‍ പോപ്‌കോണ്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

1.ചിക്കന്‍ – കാല്‍ കിലോ

2.മുട്ട – ഒന്ന്

സോയാ സോസ് – ഒന്നര ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – മുക്കാല്‍ ചെറിയ സ്പൂണ്‍

ഗാര്‍ലിക് പൗഡര്‍ – മുക്കാല്‍ ചെറിയ സ്പൂണ്‍

കാശ്മീരി മുളകുപൊടി – അര ചെറിയ സ്പൂണ്‍

നാരങ്ങാനീര് – ഒരു വലിയ സ്പൂണ്‍

തൈര് – അര വലിയ സ്പൂണ്‍

3.മൈദ – അരക്കപ്പ്

കോണ്‍ഫ്ളോര്‍ – അരക്കപ്പ്

ബേക്കിങ് പൗഡര്‍ – അര ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍

കാശ്മീരി മുളകുപൊടി – അര ചെറിയ സ്പൂണ്‍

ഗാര്‍ലിക് പൗഡര്‍ – അര ചെറിയ സ്പൂണ്‍

തണുത്ത വെള്ളം – കാല്‍ കപ്പ്

4.എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കന്‍ എല്ലില്ലാതെ ചതുരക്കഷണങ്ങളാക്കി വയ്ക്കണം.

രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ച ശേഷം ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു ഇളക്കി യോജിപ്പിച്ച് അര മണിക്കൂര്‍ വയ്ക്കുക.

ഒരു വലിയ ബൗളില്‍ മൂന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു വയ്ക്കുക.

ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ഓരോന്നായി ഇട്ടു കുടഞ്ഞെടുത്തു മാറ്റി വയ്ക്കണം.

ഇങ്ങനെ എല്ലാ കഷണങ്ങളിലും മാവു പുരട്ടിയ ശേഷം പത്തു മിനിറ്റ് വയ്ക്കുക.

ശേഷം മാറ്റി വച്ചിരിക്കുന്ന കഷണങ്ങള്‍ വീണ്ടും മുട്ട മിശ്രിതത്തില്‍ മുക്കി ഒന്നു കൂടി മൈദ മിശ്രിതത്തില്‍ ഇട്ടു കുടഞ്ഞെടുക്കണം.

ഇത് ചൂടായ എണ്ണയില്‍ വറുത്തു കോരുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News