ചൂടത്ത് ഉരുകിയൊലിക്കുകയാണോ? വയറും മനസും തണുപ്പിക്കും ഒരു വെറൈറ്റി ലൈം

ഈ ചൂട് സമയത്ത് വയറും മനസും തണുപ്പിക്കും ഒരു വെറൈറ്റി ലൈം ട്രൈ ചെയ്താലോ ? നല്ല കിടിലന്‍ രുചിയില്‍ ബീറ്റ്‌റൂട്ട് ലൈം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ബീറ്റ്‌റൂട്ട് ലൈം

ചെറു നാരങ്ങ – 1/2 മുറി

ബീറ്റ്‌റൂട്ട് – ചെറിയ കഷ്ണം

പഞ്ചസാര – ആവശ്യത്തിന്

ഇഞ്ചി – ചെറിയ കഷണം

വെള്ളം – 1 ഗ്ലാസ്

തയ്യാറാക്കുന്ന വിധം

മിക്‌സിയുടെ ജാറിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക.

ഇഞ്ചിയും ബീറ്റ്‌റൂട്ടും ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് ആവശ്യത്തിനുള്ള പഞ്ചസാരയും ഇട്ട് നന്നായി അടിച്ചെടുക്കുക.

ശേഷം ഒരു അരിപ്പയിലൂടെ അരിച്ച് ഗ്ലാസിലേക്ക് ഒഴിച്ച് എടുക്കാം.

Also Read : ഡയറ്റിലാണോ ? അരിയും ഉ‍ഴുന്നുമില്ലാതെ ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി ദോശ ആയാലോ ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News