ഉണക്കമീനുണ്ടോ വീട്ടില്‍ ? ഉച്ചയ്ക്ക് ഒരുപറ ചോറുണ്ണാന്‍ ഉണക്കമീന്‍ മാങ്ങാക്കറി മാത്രം മതി

ഉച്ചയ്ക്ക് ഒരുപറ ചോറുണ്ണാന്‍ ഉണക്കമീന്‍ മാങ്ങാക്കറി മാത്രം മതി. നല്ല കിടിലന്‍ നാടന്‍ രുചിയില്‍ ഉണക്കമീന്‍ മാങ്ങാക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ഉണക്കമീന്‍ – ¼ കിലോഗ്രാം

മാങ്ങാ ചെറുതായി അരിഞ്ഞത് – ഒരു കപ്പ്

ഉള്ളി – 6 എണ്ണം

പച്ചമുളക് – 6

ഇഞ്ചി കനം കുറച്ച് അരിഞ്ഞത് – 1 ടീസ്പൂണ്‍

വെളുത്തുള്ളി – 6 അല്ലി

മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍

മുളകുപൊടി – 1 ടീസ്പൂണ്‍

മല്ലിപ്പൊടി – 1 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

തേങ്ങാ ചിരകിയത് – 1 ½ കപ്പ്

എണ്ണ – ആവശ്യത്തിന്

ഉലുവ – ഒരു നുള്ള്

കടുക് – ½ ടീസ്പൂണ്‍

കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള പാത്രത്തില്‍ ഉണക്കമീന്‍, മാങ്ങാ കഷ്ണങ്ങള്‍, ഉള്ളി,പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി എന്നിവ ഇടുക.

ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി വളരെ കുറച്ച് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക.

ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂടി വച്ച് വേവിക്കുക.

തിളച്ചു കഴിയുമ്പോള്‍ ഇതിലേക്ക് തേങ്ങാ അരച്ചത് ചേര്‍ത്ത് അഞ്ച് മിനിറ്റ് തീ കുറച്ച് വയ്ക്കുക.

5 മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യാം.

ഇതിലേക്ക് കടുക് വറുത്ത് ഒഴിക്കാം.

പാനില്‍ എണ്ണ ചൂടായിക്കഴിയുമ്പോള്‍ കടുക്, ഉലുവ, ചുവന്നുള്ളി, ഉണക്കമുളക്, കറിവേപ്പില എന്നിവയിട്ട് ഉലര്‍ത്തി ഒഴിച്ച് ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News