അരിയും ഉഴുന്നും പരിപ്പുമൊന്നും വേണ്ട! ഇന്ന് ചായയ്ക്ക് ഒരു വെറൈറ്റി വട ആയാലോ ?

ഇന്ന് ചായയ്ക്ക് ഒരു വെറൈറ്റി വട ആയാലോ ? കാരറ്റ് ഉപയോഗിച്ചുകൊണ്ട് നല്ല കിടിലന്‍ രുചിയില്‍ കാരറ്റ് വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

കാരറ്റ് ഗ്രേറ്റ് ചെയ്തത്- 1 കപ്പ്

കടലമാവ് -3/4 കപ്പ്

കോണ്‍ഫ്‌ളോര്‍ -2 ടേബിള്‍സ്പൂണ്‍

വെളുത്തുള്ളി -4 അല്ലി

ഇഞ്ചി -ഒരു കഷണം

പച്ചമുളക് -3 എണ്ണം

ജീരകം -ഒരു നുള്ള്

മല്ലിയില -ആവശ്യത്തിന്

ഉപ്പ് -ആവശ്യത്തിന്

വെളിച്ചെണ്ണ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മല്ലിയില ചെറുതായി അരിഞ്ഞു വെയ്ക്കുക.

ഒരു ബൗളില്‍ കടലമാവ്, കോണ്‍ഫ്‌ലോര്‍, ഉപ്പ് എന്നിവ മിക്‌സ് ചെയ്യുക.

ഇനി ഇതിലേക്ക് അരിഞ്ഞു വച്ച വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചേര്‍ക്കുക.

ഒന്നുമിക്‌സാക്കി ഗ്രേറ്റ് ചെയ്തുവച്ച കാരറ്റും കൂടി ചേര്‍ക്കുക.

മല്ലിയില ചേര്‍ത്ത് നന്നായി കുഴച്ചു ഓരോരോ ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിലിടുക.

ഇത് ഗോള്‍ഡന്‍ ബ്രൌണ്‍ കളര്‍ ആയാല്‍ വറുത്തു കോരുക.

Also Read : പാല്‍ ചായ കുടിച്ച് മടുത്തോ? വൈകുന്നേരം ഒരു വെറൈറ്റി ചായ ആയാലോ ! 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration