മീന്‍ വറുക്കുമ്പോള്‍ കുരുമുളക് ചേര്‍ക്കരുതേ… രുചികൂടാന്‍ ഇതാ ഒരു പൊടിക്കൈ

മീന്‍ വറുക്കുമ്പോള്‍ കുരുമളക് ചേര്‍ക്കരുത്. പകരം വറുത്ത മീനിന്റെ രുചികൂടാന്‍ പച്ച കുരുമുളക് ചേര്‍ത്താല്‍ മതിയാകും. മീന്‍ വറുത്തതിന് നല്ല മണവും രുചിയും കിട്ടും.

ചേരുവകള്‍:

മീന്‍

ഇഞ്ചി – 2 ചെറിയ കഷണം

വെളുത്തുള്ളി – 3,4 അല്ലി

ചെറിയ ഉള്ളി – 8,9 എണ്ണം

പെരുംഞ്ചീരകം – ഒരു ടേബിള്‍ സ്പൂണ്‍

ഉലുവ – 1/2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

പച്ച കുരുമുളക്

ഉപ്പ് – ആവശ്യത്തിന്

കറിവേപ്പില – ആവശ്യത്തിന്

വിനാഗിരി – ഒരു ടേബിള്‍ സ്പൂണ്‍

എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

കഴുകി വൃത്തിയാക്കിയ മീന്‍ നന്നായി വരഞ്ഞെടുക്കുക.

ഇഞ്ചി ,വെളുത്തുള്ളി, ചെറിയ ഉള്ളി, ജീരകം, ഉലുവ, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, വിനാഗിരി, പച്ച കുരുമുളക് എന്നിവ അരച്ചെടുക്കുക.

ശേഷം വരഞ്ഞു വച്ചിരിക്കുന്ന മീനിലേക്ക് നന്നായി തേച്ചു പിടിപ്പിക്കുക.

ഒന്നോ രണ്ടോ മണിക്കുര്‍ മസാല തേച്ചു വയ്ക്കുക.

ചൂടായ പാനില്‍ എണ്ണ ഒഴിച്ച് അതിലേക്ക് ആദ്യം കറിവേപ്പില ഇട്ടുകൊടുക്കുക.

പിന്നീട് മസാല തേച്ചു പിടിപ്പിച്ച മീന്‍ ഓരോന്നായി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക.

ഒരു ഭാഗം വെന്തശേഷം തിരിച്ചിട്ടു കൊടുക്കുക.

Also Read : പപ്പടം വാങ്ങാന്‍ കടയിലേക്ക് ഓടേണ്ട! വെറും അഞ്ച് മിനുട്ടിനുള്ളില്‍ വീട്ടില്‍ തയ്യാറാക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News