കറിയേക്കാള്‍ കിടിലന്‍ രുചി; ബ്രേക്ക്ഫാസ്റ്റിനരുക്കാം ഗ്രീന്‍പീസ് കൊണ്ടൊരു സ്‌പെഷ്യല്‍ ഐറ്റം

രാവിലെ ദോശയ്‌ക്കൊപ്പം ഒരു വെറൈറ്റിഗ്രീന്‍പീസ് കറി ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ ഗ്രീന്‍പീസ് തോരന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ഗ്രീന്‍പീസ് – 1/2 കപ്പ്

ജീരകം – 1/4 ടീസ്പൂണ്‍

മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍

പച്ചമുളക് – 1

കാപ്‌സിക്കം – 2 ടേബിള്‍ സ്പൂണ്‍

തേങ്ങ – 2 ടേബിള്‍ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – 1/2 ടീസ്പൂണ്‍

വെള്ളം – 1/2 ഗ്ലാസ്

തയ്യാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനില്‍ എണ്ണ ഒഴിച്ചു ചൂടായാല്‍ ജീരകം ചേര്‍ക്കാം.

ശേഷം കാപ്‌സിക്കം, പച്ചമുളക്, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് ഒന്ന് വഴറ്റുക.

അതിലേക്ക് ഗ്രീന്‍ പീസും ഉപ്പും ചേര്‍ത്തു യോജിപ്പിച്ചതിനു ശേഷം വെള്ളം ഒഴിച്ചു വേവിക്കുക.

വെന്ത ശേഷം തേങ്ങ ചേര്‍ത്തു വാങ്ങാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News