തേങ്ങ അരയ്ക്കാതെ നല്ല കുറുകിയ കടലക്കറി വേണോ ? കിടിലന്‍ രുചിയില്‍ തേങ്ങ അരയ്ക്കാതെ കിടിലന്‍ കടലക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
കടല – രണ്ട് കപ്പ്
ഇഞ്ചി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് – രണ്ട് ടേബിള്‍സ്പൂണ്‍
പെരും ജീരകം – ഒന്നര ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍
മുളകുപൊടി – ഒന്നര ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍
ഗരംമസാല – ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ – 4 ടേബിള്‍ സ്പൂണ്‍
കടുക് – ഒരു ടീസ്പൂണ്‍
ഉണക്കമുളക് – ആറ് മുതല്‍ എട്ട് എണ്ണം
കറിവേപ്പില
ഉപ്പ്
തയ്യാറാക്കുന്ന വിധം
കടല 6 മുതല്‍ 8 മണിക്കൂര്‍ വരെ വെള്ളത്തിലിട്ട് കുതിര്‍ക്കുക.
കുക്കറില്‍ കടലയും ചതച്ചവെളുത്തുള്ളിയും ചതച്ച ഇഞ്ചിയും ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക.
മിക്‌സിയുടെ ചെറിയ ജാറിയില്‍ പെരും ജീരകം, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാല എന്നിവ പൊടിച്ചെടുക്കുക.
വേവിച്ചെടുത്ത കടലയില്‍നിന്ന് അരക്കപ്പ് കടലയെടുത്തു മിക്‌സിയുടെ ജാറില്‍ നന്നായി അരച്ച് മാറ്റി വയ്ക്കുക.
Also Read : പുട്ടുണ്ടാക്കാന്‍ ഇനി പുട്ടുപൊടി എന്തിന് ? ചോറുണ്ടെങ്കില്‍ ദാ കിടിലന്‍ പുട്ട് റെഡി
ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് അതില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ പൊട്ടിക്കുക.
പിന്നീട് പൊടിച്ചെടുത്ത പൊടികള്‍ കൂടി ചേര്‍ത്ത് നന്നായി മൂപ്പിക്കുക.
പൊടികള്‍ മൂത്ത് വന്നതിനു ശേഷം വേവിച്ച കടല ചേര്‍ക്കുക.
ഇനി ഇതിലേക്ക് അരച്ചു വച്ച കടലയുടെ പേസ്റ്റും ആവശ്യത്തിന് ചെറു ചൂടുവെള്ളം ചേര്‍ത്ത് കറിയുടെ പാകത്തില്‍ ആക്കുക.
കുറച്ച് നേരം തിളപ്പിച്ച് എണ്ണ തെളിഞ്ഞു വന്നാല്‍ ഉപയോഗിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here