മധുരവും പുളിയും ഒപ്പത്തിനൊപ്പം; ഉച്ചയ്‌ക്കൊരുക്കാം നാവില്‍ രുചിയൂറും മാമ്പഴ പുളിശ്ശേരി

മധുരവും പുളിയും ഒപ്പത്തിനൊപ്പം, ഉച്ചയ്‌ക്കൊരുക്കാം നാവില്‍ രുചിയൂറും മാമ്പഴ പുളിശ്ശേരി. സിമ്പിള്‍ റെസിപ്പിയില്‍ മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

നാടന്‍ മാമ്പഴം 5 എണ്ണം

പച്ചമുളക് 5 എണ്ണം

മുളക് പൊടി കാല്‍ ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍

ഉലുവപ്പൊടി കാല്‍ ടീസ്പൂണ്‍

തൈര് ഒരു കപ്പ്

ഉപ്പ് ആവശ്യത്തിന്

വെളിച്ചെണ്ണ 2 ടീസ്പൂണ്‍

വറ്റല്‍മുളക് 2 എണ്ണം

കറിവേപ്പില ആവശ്യത്തിന്

ഉലുവ ഒരു നുള്ള്

തേങ്ങ അരമുറി ചിരകിയത്

ജീരകം കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ മാമ്പഴം തൊലി കളഞ്ഞ് ഉപ്പ്, മുളക് പൊടി, മഞ്ഞള്‍പ്പൊടി, വെള്ളം എന്നിവ ചേര്‍ത്ത് വേവിയ്ക്കുക.

മാമ്പഴം നല്ലതു പോലെ വെന്ത് പാകമാകുമ്പോള്‍ തേങ്ങയും ജീരകവും പച്ചമുളകും അരച്ചത് ചേര്‍ക്കുക.

ഇവയെല്ലാം കൂടി നല്ലതു പോലെ തിളച്ച് പാകമായാല്‍ തൈര് ചേര്‍ത്ത് ഇളക്കുക.

തിളയ്ക്കുന്നതിന് മുന്‍പ് ഉലുവപ്പൊടിയും ചേര്‍ത്ത് കറിവേപ്പിലയിട്ട് ഇളക്കി തീയണക്കുക.

പിന്നീട് വെളിച്ചെണ്ണയില്‍ കടുക്, മുളക്, കറിവേപ്പില, ഉലുവ എന്നിവ ചേര്‍ത്ത് വറുത്തിടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News