ഓട്‌സും മുട്ടയുമുണ്ടോ ? ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ഒരു കിടിലന്‍ ഐറ്റം

ഓട്‌സും മുട്ടയുമുണ്ടോ ? ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ഒരു കിടിലന്‍ ഐറ്റം. നല്ല സോഫ്റ്റായ ഓട്‌സ് ഓംലറ്റ് സിംപിളായി വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ഓട്‌സ് – 1/4 കപ്പ് (പൊടിച്ചത്)

വെള്ളം – 4 ടേബിള്‍ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

മുട്ട – 2 എണ്ണം

കാരറ്റ് – 1 എണ്ണം ചീകി എടുത്തത്

സവാള – 1/2 ( ചെറുതായി അരിഞ്ഞത് )

തക്കാളി – 1/2 ( ചെറുതായി അരിഞ്ഞത്)

പച്ചമുളക് – 2 ( വട്ടത്തില്‍ അരിഞ്ഞത് )

കറിവേപ്പില

ഇഞ്ചി – ചെറിയ കഷ്ണം അരിഞ്ഞത്

കുരുമുളക് ചതച്ചത് – 1/2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

ചില്ലി ഫ്‌ളെക്‌സ് – 1/2 ടീസ്പൂണ്‍

വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

ഓട്‌സ് പൊടിച്ചതിലേക്ക് 4 ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് കലക്കി എടുക്കുക.

അതിലേക്ക് ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കാം.

പാനില്‍ 1 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മിക്‌സ് ചെയ്തു വെച്ച മുട്ടകൂട്ട് ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക.

ഒരു വശം വെന്തു കഴിഞ്ഞാല്‍ മറു വശം വേവിക്കാം.

Also Read : ഉഴുന്നുവടയും പരിപ്പുവടയും മാറി നില്‍ക്കും; കിടിലന്‍ രുചിയൂറും ഒരു വെറൈറ്റി വട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News