പപ്പടം വാങ്ങാന്‍ കടയിലേക്ക് ഓടേണ്ട! വെറും അഞ്ച് മിനുട്ടിനുള്ളില്‍ വീട്ടില്‍ തയ്യാറാക്കാം

പപ്പടം വാങ്ങാന്‍ കടയിലേക്കോടേണ്ട, വെറും അഞ്ച് മിനുട്ടിനുള്ളില്‍ വീട്ടില്‍ തയ്യാറാക്കാം. വളരെ സിംപിളായി പപ്പടം വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ആവശ്യമായ സാധനങ്ങള്‍:

ഉഴുന്ന് പരിപ്പ്- 1 കിലോ

അപ്പക്കാരം – 35 ഗ്രാം

പെരുംകായം- 1 ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക.

അതിലേക്ക് ഉപ്പ്, അപ്പക്കാരം, പെരുംകായം എന്നിവ ചേര്‍ക്കുക.

വെള്ളം കുറച്ച് ചേര്‍ത്ത് ഈ മാവ് അല്‍പ്പനേരം നല്ല കട്ടിയില്‍ നന്നായി കുഴച്ചെടുക്കുക.

കുഴച്ചതിന് ശേഷം 10- 12 ഗ്രാം വരുന്ന ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് പരത്തിയെടുക്കുക.

പരത്തിയതിന് ശേഷം വെയിലത്ത് ഉണക്കാനിടുക. പപ്പടം തയ്യാര്‍

Also Read :കറികളൊന്നും വേണ്ട! ഉരുളക്കിഴങ്ങുണ്ടെങ്കില്‍ ഉച്ചയ്‌ക്കൊരുക്കാം കിടിലന്‍ ചോറ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News