ചിക്കന്‍ ബിരിയാണിയേക്കാള്‍ കിടിലന്‍ രുചി, ഉച്ചയ്‌ക്കൊരുക്കാം ഒരു കിടിലന്‍ ഐറ്റം. നല്ല രുചികരമായി ചെമ്മീന്‍ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
1.കൈമ അരി – ഒരു കിലോ
2.വെള്ളം – അരിയുടെ ഇരട്ടി അളവ്
ഉപ്പ് – പാകത്തിന്
3.എണ്ണ – പാകത്തിന്
4.സവാള – ഒരു കിലോ, അരിഞ്ഞത്
കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – 50 ഗ്രാം വീതം
5.ഇഞ്ചി ചതച്ചത് – ഒരു വലിയ സ്പൂണ്‍
പച്ചമുളക് – 10 , ചതച്ചത്
തക്കാളി – അരക്കിലോ, അരിഞ്ഞത്
മല്ലിയില – അല്‍പം
6.മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍
മസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍
തൈര് – അരക്കപ്പ്
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
ഉപ്പ് – പാകത്തിന്
7.ചെമ്മീന്‍ തൊണ്ടു നാരും കളഞ്ഞത് – ഒരു കിലോ
8.തേങ്ങ ചുരണ്ടിയത് – രണ്ടു വലിയ സ്പൂണ്‍
കശുവണ്ടിപ്പരിപ്പ് – അഞ്ച്
9.പൈനാപ്പിള്‍ പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
അരി കഴുകി ഊറ്റി വയ്ക്കുക.
വെള്ളം ഉപ്പു ചേര്‍ത്തു തിളപ്പിച്ച ശേഷം അരി ചേര്‍ത്തു വേവിച്ചൂറ്റി വയ്ക്കുക.
പാനില്‍ എണ്ണ ചൂടാക്കി ഒരു കപ്പു സവാളയും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വെവ്വേറെ വറുത്തു വയ്ക്കണം.
ബാക്കി സവാള വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം.
ഇതിലേക്ക് ആറാമത്തെ ചേരുവ ചേര്‍ത്തിളക്കിയ ശേഷം ചെമ്മീനും ചേര്‍ത്തിളക്കി വേവിക്കുക.
ചെമ്മീന്‍ വെന്ത ശേഷം കശുവണ്ടിപ്പരിപ്പും തേങ്ങ ചുരണ്ടിയതും യോജിപ്പിച്ചു മയത്തില്‍ അരച്ചതു ചേര്‍ത്തിളക്കുക.
ഒരു വലിയ പാത്രത്തില്‍ ചെമ്മീന്‍ മസാലയിട്ട് മുകളില്‍ പകുതി ചോറ് വിതറുക.
ഇതിനു മുകളില്‍ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും പൈനാപ്പിളും നിരത്തിയ ശേഷം വീണ്ടും ചോറു നിരത്തുക.
മുകളില്‍ അര ചെറിയ സ്പൂണ്‍ ഗരംമസാലപ്പൊടി വിതറി ദം ചെയ്‌തെടുക്കണം.
Also Read : ചോറിനൊപ്പം വെള്ളരിക്ക പുളിശ്ശേരിയുണ്ടെങ്കില്‍ ഊണ് വേറെ ലെവല്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here