ബിരിയാണിയേക്കാള്‍ രുചിയില്‍ ചെമ്മീന്‍ ചോറ് വീട്ടിലുണ്ടാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ ചെമ്മീന്‍ ചോറ് നിമിഷങ്ങള്‍ക്കുള്ളില്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
ചെമ്മീന്‍ – 200 ഗ്രാം
കൈമ അരി – 2 കപ്പ്
വെളളം – 3 കപ്പ്
സവാള -2 എണ്ണം
ഇഞ്ചി – ചെറിയ കഷണം
വെളുത്തുള്ളി – 6 അല്ലി
പച്ചമുളക് – 2 എണ്ണം
തക്കാളി -1 എണ്ണം
ചെറുനാരങ്ങ -1 എണ്ണം
മല്ലിയില – ഒരു പിടി
വെജിറ്റബിള്‍ ഓയില്‍ – 3 ടേബിള്‍സ്പൂണ്‍
നെയ്യ് -1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
ഗരം മസാല പൊടി – 1/2 ടീസ്പൂണ്‍
പെരുംജീരക പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
ഒരു പാത്രത്തില്‍ കുറച്ച് ഓയില്‍ ഒഴിച്ച് അതില്‍ നീളത്തില്‍ മുറിച്ച സവാള ഉപ്പും ചേര്‍ത്ത് വഴറ്റണം.
ഇതില്‍ ചതച്ച ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ക്കണം.
ശേഷം മസാലകളെല്ലാം ചേര്‍ത്ത് തക്കാളിയും കറിവേപ്പിലയും ചെറുനാരങ്ങാനീരും മല്ലിയിലയും ചേര്‍ക്കണം.
ചെമ്മീന്‍ കഷണങ്ങളും ചേര്‍ക്കാം. ഇതില്‍ ചൂടുവെള്ളം ചേര്‍ത്ത് തിളച്ചുവന്നാല്‍ അരി ചേര്‍ക്കണം.
ആവശ്യത്തിന്ന് ഉപ്പും ചേര്‍ത്ത് അടച്ചുവച്ച് ഒരു 10 മിനിറ്റ് വേവിക്കാം.
കുറച്ച് നെയ്യ് ചേര്‍ത്ത് കൊടുക്കാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here