ഉച്ചയ്ക്കുള്ള ചോറ് അധികം വന്നോ ? ഒരുപിടി ചോറുണ്ടെങ്കില്‍ ക്രിസ്പി കട്‌ലറ്റ് റെഡി

ചിക്കന്‍ കട്‌ലറ്റും വെജിറ്റബിള്‍ കട്‌ലറ്റുമെല്ലാം നമ്മള്‍ എപ്പോഴും കഴിക്കാറുണ്ട്. എന്നാല്‍ ഇന്ന് നമുക്ക് ചോറ്‌കൊണ്ടൊരു ക്രിസ്പി കട്‌ലറ്റ് ആയാലോ ? കിടിലന്‍ രുചിയില്‍ ചോറുകൊണ്ട് കട്‌ലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

1. ചോറ് -ഒരു കപ്പ്

2. ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – ഒന്ന്

3. സവാള – ഒന്ന്

4. പച്ചമുളക് – രണ്ടെണ്ണം

5. ഇഞ്ചി പേസ്റ്റ് -ഒരു ടീസ്പൂണ്‍

6. കറിവേപ്പില – ഒരു തണ്ട്

7. മുളകുപൊടി – രണ്ട് ടീസ്പൂണ്‍

8. ഗരംമസാലപ്പൊടി – ഒരു ടീസ്പൂണ്‍

9. കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍

10. മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

11. മുട്ട – ഒന്ന്

12. റൊട്ടിപ്പൊടി – ആവശ്യത്തിന്

13. ഉപ്പ് – ആവശ്യത്തിന്

14. എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിക്കുക.

എണ്ണ ചൂടായിവരുമ്പോള്‍ ചെറുതായി അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റുക.

ഇഞ്ചി പേസ്റ്റ്, ചെറുതായി അരിഞ്ഞ പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിച്ചെടുക്കുക.

ശേഷം പൊടികള്‍ ചേര്‍ത്ത് വഴറ്റുക.

എണ്ണയൊക്കെ മാറി ഡ്രൈ ആയിവരണം. ഇതിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടച്ചുചേര്‍ക്കുക.

എല്ലാം കൂടി നന്നായി മിക്‌സ് ചെയ്ത് മാറ്റുക.

ഒരുകപ്പ് ചോറ് വെള്ളം ചേര്‍ക്കാതെ ജാറില്‍ അരച്ചെടുക്കുക.

Also Read : ചിക്കന്‍ അവിയല്‍ വേറെ ലെവലാണ് മക്കളേ… കിടിലന്‍ രുചിയും

ഇത് തയ്യാറാക്കിവെച്ചിരിക്കുന്ന കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക.

ശേഷം ഓരോ ഉരുളയായി എടുത്ത് കട്ലറ്റിന്റെ ആകൃതിയിലാക്കുക.

ഒരു മുട്ട പൊട്ടിച്ച് നന്നായി പതപ്പിക്കുക. ഓരോ കട്ലറ്റും മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞെടുക്കുക.

ശേഷം പാനില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഫ്രൈ ചെയ്ത് എടുക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News