പൊള്ളുന്ന ചൂടത്ത് മനസും വയറും തണുപ്പിക്കും; അഞ്ച് മിനുട്ടിനുള്ളിലുണ്ടാക്കാം മധുരമൂറും ഷേക്ക്

പൊള്ളുന്ന ചൂടത്ത് മനസും വയറും തണുപ്പിക്കുന്ന ഡ്രാഗണ്‍ ഫ്രൂട്ട് വീട്ടില്‍ തയ്യാറാക്കിയാലോ ? വളരെ സിംപിളായി ഡ്രാഗണ്‍ ഫ്രൂട്ട് ഷേക്ക് രുചികരമായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ഡ്രാഗണ്‍ ഫ്രൂട്ട് – 1 എണ്ണം

പഞ്ചസാര – 2 – 3 ടേബിള്‍സ്പൂണ്‍

തണുത്ത പാല്‍ – 1/2 കപ്പ്

വാനില ഐസ്‌ക്രീം – 1 കപ്പ്

തയാറാക്കുന്ന വിധം

ഒരു മിക്‌സര്‍ ജാറിലോട്ട് ഡ്രാഗണ്‍ ഫ്രൂട്ട്, പഞ്ചസാര, തണുത്ത പാല്‍, ഐസ്‌ക്രീം എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.

ഇത് ഗ്ലാസില്‍ ഒഴിച്ച് തണുപ്പോടെ തന്നെ ആസ്വദിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News