തമിഴ്‌നാട് സ്‌റ്റൈല്‍ ബിരിയാണി ആണ് ഡിണ്ടിഗല്‍ തലപ്പാക്കട്ടി. നാവില്‍ കൊതിയൂറും ഡിണ്ടിഗല്‍ തലപ്പാക്കട്ടി ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
ബിരിയാണി റൈസ്- 1 കിലോ
ചിക്കന്‍- 1 കിലോ
തൈര്- 200 ഗ്രാം
പുതിനയില- ഒരു പിടി
മല്ലിയില- ഒരു പിടി
ഇഞ്ചി- 80 ഗ്രാം
വെളുത്തുള്ളി- 80 ഗ്രാം
സവാള- 50 ഗ്രാം
ചെറിയ ഉള്ളി- 150 ഗ്രാം
പച്ചമുളക്- 10 എണ്ണം
തക്കാളി- 1
മല്ലിപ്പൊടി- 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി- 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
ജീരകം- 1 ടേബിള്‍ സ്പൂണ്‍
ഗ്രാമ്പൂ- 10 എണ്ണം
കറുവപ്പട്ട- 30 ഗ്രാം
ഏലം- കുറച്ച്
ബിരിയാണി ലീഫ് (കറുവപ്പട്ടയുടെ ഇല)- കുറച്ച്
വെളിച്ചെണ്ണ- 100 മി. ഗ്രാം
തയ്യാറാക്കുന്ന വിധം
ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരച്ചെടുക്കുക
ഗ്രാമ്പൂ, കറുവപ്പട്ട, ഏലം, ബിരിയാണി ലീഫ് എന്നിവ പൊടിച്ചെടുക്കുക
ബിരിയാണി റൈസ് ഒന്ന് തിളപ്പിച്ചു ഊറ്റി മാറ്റി വയ്ക്കുക
പാന്‍ എടുത്ത് അടുപ്പത്ത് വച്ച് ചൂടാക്കുക.
അതിലേക്ക് എണ്ണ ഒഴിച്ച് പെരുംജീരകം, കറുവപ്പട്ട, ഏലയ്ക്ക എന്നിവ ഇട്ട് മൂപ്പിക്കുക.
ശേഷം സവാള ചേര്‍ത്ത് വഴറ്റുക.
പാത്രത്തിലേക്ക് പേസ്റ്റാക്കി വച്ച ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക.
ഇതിലേക്ക് തക്കാളി കൂടി ചേര്‍ത്ത് ഇളക്കുക.
ശേഷം കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
മുളകുപൊടി, മല്ലിപൊടി, മഞ്ഞിള്‍പ്പൊടി എന്നിവയ്ക്ക് ഒപ്പം മുന്‍പ് തയ്യാറാക്കി വച്ച പട്ട ഗ്രാമ്പൂ ഏലയ്ക്ക കൂട്ട് കൂടി ചേര്‍ക്കുക.
മല്ലിയില, പുതിനയില, ഉപ്പ് എന്നിവ കൂടി ചേര്‍ത്തിളക്കുക. തൈര് കൂടി ചേര്‍ത്ത് ചിക്കനില്‍ മസാല പിടിക്കുന്ന രീതിയില്‍ നന്നായി ഇളക്കി യോജിപ്പിക്കുക.
ഒരു കപ്പ് ബിരിയാണി അരിക്ക് രണ്ടു കപ്പ് വെള്ളം എന്ന കണക്കിന് വെള്ളം പാത്രത്തിലേക്ക് ഒഴിക്കുക.
അടച്ചുവച്ച് 10 മിനിറ്റ് വേവിക്കുക
ഇതിലേക്ക് പാതി വേവിച്ചു വച്ച ബിരിയാണി അരി ചേര്‍ക്കാം.
മല്ലിയില, പുതിനയില, ഒരു പകുതി നാരങ്ങാനീര് എന്നിവ കൂടി ചേര്‍ക്കുക.
നന്നായി ഇളക്കി അഞ്ചു മിനിറ്റ് വേവിക്കുക.
ഒന്നു തിളച്ചു വരുമ്പോള്‍ പട്ട ഗ്രാമ്പൂ ഏലയ്ക്ക കൂട്ട് ഒരു ടീസ്പൂണ്‍ കൂടി ചേര്‍ത്ത് 10 മിനിറ്റ് കൂടി വേവിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here