വടകളില്‍ കേമന്‍; കണ്ടാല്‍ പരിപ്പുവടയെപ്പോലെ; വൈകിട്ടൊരുക്കാം ഒരു വെറൈറ്റി വട

വടകള്‍ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. പരിപ്പുവടയും ഉഴുന്നുവടയും നമ്മള്‍ കഴിച്ചിട്ടുണ്ടെങ്കിലും ചീര വട ആരും ട്രൈ ചെയ്തിട്ടുണ്ടാകില്ല. നല്ല കിടിലന്‍ ചീര വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

കടല പരിപ്പ് – 50 ഗ്രാം

ഉഴുന്നു പരിപ്പ് – 200 ഗ്രാം

ജീരകം – 1 ടീസ്പൂണ്‍

പച്ചമുളക് – 3 എണ്ണം

ഇഞ്ചി – 1 ഇഞ്ച്

പച്ചനിറത്തിലുള്ള ചീര – 1 പിടി

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

പരിപ്പ് കഴുകി 3 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് വയ്ക്കുക. വെള്ളം തോര്‍ത്തി തരുതരുപ്പായി അരച്ചെടുക്കുക.

മറ്റ് ചേരുവകളും ചീര ചെറുതായി അരിഞ്ഞതും ചേര്‍ത്തു ഒരുമിച്ച് കുഴയ്ക്കുക.

ഇനി ചെറിയ ഉരുളകളാക്കി കനം കുറച്ച് പരത്തിയെടുക്കാം.

ചൂടായ എണ്ണയിലിട്ട് ചെറു തീയില്‍ വറുത്തെടുക്കാം.

Also Read : അരിയും ഉഴുന്നും ഒന്നും വേണ്ട ! അരിപ്പൊടിയുണ്ടെങ്കില്‍ 5 മിനുട്ടിനകം ദോശ റെഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News