കണ്ടാല്‍ ഉഴുന്ന് വടയെ പോലെ തോന്നുമെങ്കിലും ഇത് ആള് വേറെയാണ്; ചായയ്‌ക്കൊരുക്കാം ഒരു കിടിലന്‍ ഐറ്റം

കണ്ടാല്‍ ഉഴുന്നുവടയെ പോലെ തോന്നുമെങ്കിലും സംഗതി ഇതൊന്നുമല്ല കേട്ടോ… നല്ല റവ ഉപയോഗിച്ചുള്ള ഒരു കിടിലന്‍ റവ വട തയ്യാറാക്കിയാലോ ? രുചിയൂറും റവ വട ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കിയാലോ ?

ചേരുവകള്‍:

റവ – 1 കപ്പ്

തൈര് – 1/2 കപ്പ്

വെള്ളം – 1/2 കപ്പ്

സവാള – 1 എണ്ണം

പച്ചമുളക് – 2 എണ്ണം

ഇഞ്ചി – ആവശ്യത്തിന്

കറിവേപ്പില – ആവശ്യത്തിന്

വേവിച്ച ഉരുളക്കിഴങ്ങ് – 2 എണ്ണം

കായം – ആവശ്യത്തിന്

ബേക്കിങ്ങ് സോഡ – 1/2 ടീ സ്പൂണ്‍

എണ്ണ

ഉപ്പ്

പാകം ചെയ്യുന്ന വിധം :

റവ മിക്‌സി ഉപയോഗിച്ച് പൊടിച്ചെടുക്കുക

അതിലേക്ക് തൈര്, വെള്ളം എന്നിവ ചേര്‍ക്കാം

ഇത് 15-20 മിനുട്ട് നേരം മാറ്റിവയ്ക്കുക

സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉരുഴക്കിഴങ്ങ്,കായം, ഉപ്പ്, ബേക്കിങ്ങ് സോഡ എന്നിവ റവയിലേക്ക് ചേര്‍ത്ത് കുഴച്ചെടുക്കാം

കയ്യില്‍ കുറച്ച് വെള്ളം തൊട്ട് മാവ് എണ്ണയില്‍ പൊരിച്ചെടുക്കുക.

Also Read : ഒരിക്കലെങ്കിലും ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചിട്ടുണ്ടോ? എങ്കില്‍ ഇതി നിര്‍ബന്ധമായും അറിയുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News