ഹൈദരാബാദ് ചിക്കന്‍ബിരിയാണി സിംപിളായി ഇനി വീട്ടിലുണ്ടാക്കാം, വെറും പത്ത് മിനുട്ടിനുള്ളില്‍

നല്ല കിടിലന്‍ ഹദൈരാബാദ് ചിക്കന്‍ ബിരിയാണി വളരെ രുചികരമായി വീട്ടിലുണ്ടാക്കിയാലോ ? വളരെ സിംപിളായി ഹൈദരാബാദ് ചിക്കന്‍ബിരിയാണി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ബിരിയാണി അരി- 4 കപ്പ്

ഗ്രാമ്പൂ- 10 എണ്ണം

ഏലയ്ക്ക- 6 എണ്ണം

കറുവാപ്പട്ട- 3 എണ്ണം

തക്കോലം- 1 എണ്ണം

എണ്ണ- ആവശ്യത്തിന്

ചിക്കന്‍- 1 കിലോ

സവാള- 2 എണ്ണം

മല്ലിയില- ആവശ്യത്തിന്

കുങ്കുമപൂവ്- 1 ടീസ്പൂണ്‍

ചൂട് പാല്‍- 1/2 കപ്പ്

നെയ്യ്- 2 ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

കട്ടതൈര്- 3/4 കപ്പ്

പച്ചമുളക്- 10 എണ്ണം

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂണ്‍

മുളകുപൊടി- 2 ടീസ്പൂണ്‍

മഞ്ഞള്‍പൊടി- 1/4 ടീസ്പൂണ്‍

മല്ലിപൊടി- 1 ടീസ്പൂണ്‍

പുതിനയില- ആവശ്യത്തിന്

ചെറുനാരങ്ങ- 1 എണ്ണം

പെരിംജീരകം-1/4 ടീസ്പൂണ്‍

കുരുമുളക്- 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കട്ടതൈര്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, മല്ലിയില, പുതിനയില, ഉപ്പ്, പെരിംജീരകം, കുരുമുളക്, എന്നിവ മിക്സ് ചെയ്ത് ചിക്കനില്‍ നന്നായി പുരട്ടിവെയ്ക്കുക. ഇത് കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും മാറ്റിവെയ്ക്കുക.

അരി ആവശ്യത്തിനു വെള്ളം, ഗ്രാമ്പൂ, കറുവാപട്ട, ഏലക്ക, എണ്ണ, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക.

പകുതിവെന്തു കഴിഞ്ഞാല്‍ വെള്ളം വാര്‍ത്തു കളഞ്ഞു ഒരു വലിയ പാത്രത്തില്‍ കുടഞ്ഞിട്ടു തണുക്കാന്‍ വെയ്ക്കുക.

ഒരു പാത്രത്തില്‍ ഒരു സ്പൂണ്‍ എണ്ണ, ഒരു സ്പൂണ്‍ നെയ്യ് എന്നിവ ഒഴിച്ച് ചൂടാക്കുക.

ഇതില്‍ അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേര്‍ത്ത് വഴറ്റുക. ബ്രൗണ്‍ നിറം അയാള്‍ അടുപ്പില്‍ നിന്നും എടുത്തു മാറ്റി വെയ്ക്കുക

കുങ്കുമപൂവ് പാലില്‍ നന്നായി മിക്സ് ചെയ്തു വെക്കുക.

ബിരിയാണി പാത്രം എടുത്തു അതില്‍ 3 സ്പൂണ്‍ എണ്ണ ഒഴിച്ച് മാരിനേറ്റു ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നല്ല തീയില്‍ വേവിക്കുക.

Also Read : പച്ചക്കറിയൊന്നും വേണ്ടേ വേണ്ട! നല്ല കുറുകിയ കിടലന്‍ സാമ്പാര്‍ തയ്യാറാക്കാം ഞൊടിയിടയില്‍

അതിനു ശേഷം ഒരു സ്പൂണ്‍ എണ്ണ ചിക്കന് മുകളില്‍ ഒഴിച്ച ശേഷം തീ കുറയ്ക്കുക. വേവിച്ചു വെച്ചിരിക്കുന്ന അരിയില്‍ പകുതി എടുത്ത് ചിക്കന് മുകളില്‍ നിരത്തുക.

അതിന് മുകളില്‍ അര സ്പൂണ്‍ നെയ്യ്, വഴറ്റിവെച്ചിരിക്കുന്ന സവാള, മല്ലിയില, എന്നിവയും നിരത്തുക. മുകളില്‍ കുങ്കുമപ്പൂവ്-പാല്‍ മിക്സ് കുറച്ച് തളിക്കുക.

ശേഷം ബാക്കിയുള്ള ചോറ് കൂടി ഇടുക ഈ ലെയറിനു മുകളില്‍ അര സ്പൂണ്‍ നെയ്യ്, സവാള, മല്ലിയില, കുങ്കുമപൂവ് മിക്സ് എന്നിവയും ചേര്‍ക്കുക.

പാത്രം അടച്ച് മുകളില്‍ എന്തെങ്കിലും ഭാരമുള്ള സാധങ്ങള്‍ വെക്കുക. വശങ്ങള്‍ ഗോതമ്പ് മാവുകൊണ്ടു അടക്കുക ഇത് നല്ല തീയില്‍ ഒരു രണ്ടു മിനുട്ട് പാകം ചെയ്യുക . അതിനു ശേഷം അടുപ്പിലും അടപ്പിലും തീ കനലാക്കി ബിരിയാണി വേവിച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News