ചോറ് അധികം വന്നതുണ്ടോ ? ചൂട് വെള്ളമൊന്നും വേണ്ട, കിടിലന്‍ ഇടിയപ്പം റെഡി

തലേ ദിവസത്തെ ചോറ് അധികം വന്നതിരിപ്പുണ്ടെങ്കില്‍ നമുക്ക് ഒരു കിടിലന്‍ ഇടിയപ്പം വീട്ടിലുണ്ടാക്കാം. ചൂട് വെള്ളത്തില്‍ മാവ് കുഴച്ച് കൈ പൊള്ളിക്കേണ്ട കാര്യവുമില്ല. എങ്ങനെയെന്നല്ലേ, നോക്കാം

ചേരുവകള്‍

ചോറ്- രണ്ടര കപ്പ്

വറുത്ത അരിപ്പൊടി- ഒന്നര കപ്പ്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മിക്‌സിയുടെ ജാറില്‍ വെള്ളം ചേര്‍ത്ത് ചോറ് നന്നായി അരച്ചെടുക്കുക

ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് മിക്‌സ് ചെയ്യുക

ഇതിലേക്ക് അരിപ്പൊടി ചേര്‍ത്ത് നന്നായി കുഴക്കുക

ഇടിയപ്പത്തിന്റെ അച്ചില്‍ മാവ് ഇട്ടുകൊടുത്ത് ഇഡ്ഡലി തട്ടില്‍ ഇട്ടു കൊടുക്കുകആവിയില്‍ ഇത് വേവിച്ചെടുക്കുക

Also Read : അരിയും ഉഴുന്നും ഒന്നും വേണ്ട ! അരിപ്പൊടിയുണ്ടെങ്കില്‍ 5 മിനുട്ടിനകം ദോശ റെഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News