നല്ല നാടന്‍ കുടംപുളിയിട്ട മത്തിക്കറിയുണ്ടെങ്കില്‍ ഉച്ചയ്ക്ക് ഒരു പറ ചോറുണ്ണാം !

നല്ല നാടന്‍ കുടംപുളിയിട്ട മത്തിക്കറിയുണ്ടെങ്കില്‍ ഉച്ചയ്ക്ക് ഒരു പറ ചോറുണ്ണാം. നല്ല കിടിലന്‍ രുചിയില്‍ കുടംപുളിയിട്ട മത്തിക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

മത്തി – 12 എണ്ണം

ഉലുവ – 1/4 ടീസ്പൂണ്‍

ഇഞ്ചി വെളുത്തുള്ളി ചതച്ചത്

ചെറിയ ഉള്ളി – 10 എണ്ണം

പച്ചമുളക് – 3 എണ്ണം

തക്കാളി – 1 എണ്ണം

കുടംപുളി – 3 എണ്ണം

കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മത്തി നന്നായി വൃത്തിയാക്കി കഴുകി എടുത്തു വരഞ്ഞെടുക്കാം.

കുറച്ചു കുടംപുളി ചെറിയ ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുക.

മണ്‍ചട്ടി അടുപ്പത്തു വച്ചു ചൂടാക്കുക. അതിലേക്ക് 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് 1/4 ടീസ്പൂണ്‍ ഉലുവ, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, 10 ചെറിയ ഉള്ളി ചതച്ചത്, 3 പച്ചമുളക് കീറിയത്, കറിവേപ്പില, തക്കാളി എന്നിവ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക.

കുടംപുളിയും മസാലപ്പൊടികളും മത്തിയും ചേര്‍ത്തു വേവിച്ചെടുക്കാം.

Also Read : മുടി വളരാൻ വീട്ടിൽ തയ്യാറാക്കാം ഒരു ബീറ്റ്റൂട്ട് പായ്ക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News