അരിയും ഉഴുന്നും ഒന്നും വേണ്ട ! അരിപ്പൊടിയുണ്ടെങ്കില്‍ 5 മിനുട്ടിനകം ദോശ റെഡി

അരിയും ഉഴുന്നും ഒന്നുമില്ലാതെ നല്ല കിടിലന്‍ ദോശ തയ്യാറാക്കിയാലോ ? വളരെ സിംപിളായി അരിപ്പൊടി കൊണ്ട് നീര്‍ ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

അരിപ്പൊടി -1കപ്പ് (ഇടിയപ്പം അല്ലെങ്കില്‍ പത്തിരിപ്പൊടി )

തേങ്ങ തിരുമ്മിയത് -1/2 കപ്പ്

വെള്ളം – 1 1/2 മുതല്‍ 2 കപ്പ് വരെ ആകാം

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം അരിപ്പൊടി 1കപ്പ് വെള്ളം ഒഴിച്ച് നന്നായി കട്ട ഇല്ലാതെ ഇളക്കുക.

മിക്‌സിയില്‍ അരിപ്പൊടി മിശ്രിതം, തേങ്ങ, ഉപ്പ് എന്നിവ ചേര്‍ത്ത് ബാക്കി വെള്ളവും ചേര്‍ത്ത് നന്നായി പത വരുന്നത് വരെ അടിച്ചെടുക്കുക.

അതിനു ശേഷം ഒരു പാന്‍ വെച്ചു വളരെ കനം കുറച്ചു ദോശ ചുട്ടെടുക്കുക.

ഈ ദോശ മറിച്ചിടരുത്. നീര്‍ദോശ റെഡി.

Also Read : ബ്രേക്ക്ഫാസ്റ്റിനൊരുക്കാം കിടിലന്‍ രുചിയില്‍ ഉള്ളി ദോശ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration