ഉച്ചയ്ക്ക് ചോറിനൊപ്പം കറികളുണ്ടാക്കാന്‍ പലര്‍ക്കും നല്ല മടിയാണ്. അങ്ങനെയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് മസാല ചോറ്. നല്ല കിടിലന്‍ രുചിയില്‍ ഉരുളക്കിഴങ്ങ് മസാല ചോറ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ഉരുളക്കിഴങ്ങ് – 3
സവാള – 1
തക്കാളി – 1
കടുക് – 1 ടീസ്പൂണ്‍
ജീരകം – 1/2 ടീസ്പൂണ്‍
ബേ ലീഫ് – 1
ഏലക്കായ – 2
ഗ്രാമ്പൂ – 2
മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
മുളകുപൊടി – 11/2 ടീസ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
ഇഞ്ചി – 1 കഷ്ണം
വെളുത്തുള്ളി – 5
കറിവേപ്പില
ചുവന്ന മുളക് – 2
വെളിച്ചെണ്ണ – 2 1/2 ടേബിള്‍ സ്പൂണ്‍
ഉപ്പ്
ചോറ് – 2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ചീനചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ കടുക്, ജീരകം, ബേ ലീഫ്, ഗ്രാമ്പൂ, ഏലക്കായ എന്നിവ ഇട്ട് മൂത്തതിനു ശേഷം ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക.
കറിവേപ്പില, ചുവന്ന മുളക് എന്നിവ ഇട്ടതിനു ശേഷം സവാള ചേര്‍ക്കുക, വഴന്നു വരുമ്പോള്‍ തക്കാളി ചേര്‍ക്കുക.
ആവശ്യത്തിന് ഉപ്പ് ചേര്‍ത്തു വഴന്നു വരുമ്പോള്‍ ഉരുളക്കിഴങ്ങ് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കണം.
ഉരുളക്കിഴങ്ങു വെന്തു കഴിഞ്ഞാല്‍ പൊടികള്‍ ചേര്‍ക്കുക, പൊടികള്‍ ചേര്‍ത്തതിനു ശേഷം ചോറും കൂടി ചേര്‍ത്തു നന്നായി യോജിപ്പിച്ചതിനു ശേഷം വാങ്ങുക.
Also Read :ചോറ് അധികം വന്നതുണ്ടോ ? ചൂട് വെള്ളമൊന്നും വേണ്ട, കിടിലന്‍ ഇടിയപ്പം റെഡി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here