മീനും പച്ചക്കറിയും ഒന്നുമില്ലേ ? ഉള്ളിയും മുളകുമുണ്ടെങ്കില്‍ ചോറിനൊരുക്കാം പുളീം മുളകും…. ഇത് വേറെ ലെവല്‍!

ഉച്ചയ്ക്ക് ചോറിന് കറിക‍ളൊന്നും ഇല്ലെങ്കിലും ഇനി നിങ്ങള്‍ പേടിക്കേണ്ട. മുളകും ഉള്ളിയുമുണ്ടെങ്കില്‍ നല്ല കിടിലന്‍ മുളകും പുളിയും സിംപിളായി വീട്ടിലുണ്ടാക്കാം. എങ്ങനെയാണെന്നല്ലേ ?

ചേരുവകൾ

  1. ഉണങ്ങിയ വറ്റല്‍ മുളക് – 6  എണ്ണം ( അടുപ്പിലോ , പാനിലോ വച്ച്  ലേശം ചുട്ടെടുക്കണം )
  2. ചുവന്നുള്ളി പൊടിയായി വട്ടത്തില്‍ അരിഞ്ഞത് – 3 എണ്ണം
  3. വാളന്‍ പുളി – ഒരു നെല്ലിക്ക വലിപ്പം ( വെള്ളത്തില്‍ കുതിര്‍ത്തത് )
  4. കറിവേപ്പില – ആവശ്യത്തിന്
  5. പച്ച വെളിച്ചെണ്ണ -20 ml
  6. ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പരന്ന പാത്രത്തില്‍ ചുട്ട ഉണക്ക മുളകും ചെറിയഉള്ളിയും കറിവേപ്പിലയും  കൈകൊണ്ട് നന്നായി ഞവുടി (ഞെരടി) ഉടയ്ക്കുക.

അതിലേക്ക്`പുളിവെള്ളവും ഉപ്പും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ യോചിപ്പിക്കുക.. അവസാനം പച്ച വെളിച്ചെണ്ണയും ചേര്‍ത്ത് മിക്‌സ് ചെയ്തു ഉപയോഗിക്കാം.

Also Read : മസാലപ്പൊടി വേണ്ട വേണ്ട ! നല്ല കിടിലന്‍ ഉള്ളിക്കറി തയ്യാറാക്കാം ഞൊടിയിടയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News