ചെറുപയര്‍ ഉപയോഗിച്ച് സദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ പരിപ്പുകറിയുണ്ടാക്കാം

ചെറുപയര്‍ ഉപയോഗിച്ച് സദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ പരിപ്പുകറിയുണ്ടാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ നാടന്‍ രുചിയില്‍ പരിപ്പ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

1.ചെറുപയര്‍ പരിപ്പ് – ഒരു കപ്പ്, വറുത്തത്

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

2.തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്

വെളുത്തുള്ളി – നാലു ചെറിയ അല്ലി

പച്ചമുളക് – രണ്ടു ചെറുത്

ജീരകം – മുക്കാല്‍ ചെറിയ സ്പൂണ്‍

3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേര്‍ത്തു കുക്കറില്‍ വേവിക്കുക.

നന്നായി വെന്ത പരിപ്പ്, തവി കൊണ്ട് ഉടച്ചശേഷം രണ്ടാമത്തെ ചേരുവ മയത്തില്‍ അരച്ചതു ചേര്‍ത്തിളക്കി ചെറുതീയില്‍ വച്ചു നന്നായി യോജിപ്പിക്കുക.

Also Read : അരിയും ഉഴുന്നും ഒന്നും വേണ്ട ! അരിപ്പൊടിയുണ്ടെങ്കില്‍ 5 മിനുട്ടിനകം ദോശ റെഡി

അരപ്പിന്റെ പച്ചച്ചുവ മാറണം. എന്നാല്‍ കറി തിളയ്ക്കുവാനും പാടില്ല.

ഇതിലേക്കു വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും വാങ്ങാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News