മാങ്ങയും നാരങ്ങയുമൊന്നും വേണ്ട ! നാവില്‍ കപ്പലോടിക്കും വെറൈറ്റി അച്ചാര്‍

മാങ്ങയും നാരങ്ങയുമൊന്നും വേണ്ട ! വഴുതനങ്ങകൊണ്ടൊരു കിടിലന്‍ അച്ചാര്‍ റെഡി. നല്ല കിടിലന്‍ രുചിയില്‍ വഴുതനങ്ങ കണ്ടൊരു ടേസ്റ്റി അച്ചാര്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

വഴുതനങ്ങ അച്ചാര്‍

1.വഴുതനങ്ങ – കാല്‍കിലോ, നീളത്തില്‍ ചെറുതായി അരിഞ്ഞത്

2.നല്ലെണ്ണ – ആവശ്യത്തിന്

3.കടുക് – ഒരു ചെറിയ സ്പൂണ്‍

ഉലുവ – ഒരു ചെരിയ സ്പൂണ്‍

4.ഇഞ്ചി – രണ്ടിഞ്ചു നീളത്തില്‍, ചതച്ചത്

വെളുത്തുള്ളി – 12 അല്ലി, ചതച്ചത്

പച്ചമുളക് – മൂന്ന്, നീളത്തില്‍ അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

5.മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍

മുളകുപൊടി – മൂന്നു വലിയ സ്പൂണ്‍

6.വിനാഗിരി – ഒരു കപ്പ്

ഉപ്പ് – ആവശ്യത്തിന്

പഞ്ചസാര – ഒരു വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാക്കി വഴുതനങ്ങ വറുത്ത് കോരുക.

അതേ എണ്ണയില്‍ കടുകും ഉലുവയും പൊട്ടിച്ച് നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക.

ശേഷം അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് പച്ചമണം മാറും വരെ വഴറ്റുക.

ഇതിലേക്ക് വറുത്ത് വച്ചിരിക്കുന്ന വഴുതനങ്ങയും ആറാമത്തെ ചേരുവയും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചു വാങ്ങാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News